ശൈത്യകാല സമ്മേളനം ഒഴിവാക്കി കേന്ദ്രസർക്കാർ

കർഷക പ്രക്ഷോഭങ്ങൾ ആളിപ്പടരുന്നതിനിടെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കി കേന്ദ്രസർക്കാർ. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഷിക നിയമങ്ങൾ പിൻലിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന ആവശ്യം ശക്തമായതിനിടെ ആണ് സമ്മേളനം ഉപേക്ഷിച്ചത്.

കാർഷിക നിയമങ്ങൾ പിൻഖ്വലിക്കാൻ പ്രത്യേക സഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും, ബില്ലുകൾ സെലക്ട് കമ്മറ്റിക്ക് വിടാണെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നു . എന്നാൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ചേരേണ്ട എന്നാണ് കേന്ദ്രതീരുമാനം.

പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് സമ്മേളനം ഉപേക്ഷിച്ചെന്ന് അറിയിച്ചത്. കർഷക സംഘടനകളും പ്രത്യേക സമ്മേളനം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേ സമയം കോവിഡ് ഭീഷണി മൂലമാണ് സമ്മേളനം ഉപേക്ഷിച്ചതെന്നാണ് പ്രഹ്ളാദ് ജോഷി മുന്നോട്ട് വെക്കുന്ന വാദം.

എല്ലാ പാർട്ടിയുടെ നേതാക്കളുമായും ചർച്ച നടത്തിയെന്നും ജനുവരിയിൽ ബഡ്ജറ്റ് സമ്മേളനം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ശൈത്യകാല സമ്മേളനം ഒഴിവാക്കിയത്തിൽ വിമർശനം ശക്തമാകുന്നു.

അതിർത്തികൾ ഉപരോധിച്ചുളള കർഷക പ്രക്ഷോഭം അതിശക്തമായ സാഹചര്യത്തിൽ സഭാ സമ്മേളനം ചേർന്നാൽ ഒരു പക്ഷെ പ്രതിഷേധങ്ങൾ ഇതിലും ശക്തമാകാണുള്ള സാധ്യതകൾ മുനിൽ കണ്ടാണ് കേന്ദ്രതീരുമാനം എന്നാണ് വിമർശനം ശക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News