എസ് വി പ്രദീപിന്‍റെ മരണം: കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രദീപിൻ്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയത്.

സംഭവത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തും.

നേമത്ത് ഉണ്ടായ ബൈക്ക് അപകടത്തിലായിരുന്നു എസ് വി പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവുമായി അമ്മയും, ബന്ധുകളും രംഗത്തെത്തിയിരുന്നു. പ്രദീപിന് ഭീക്ഷണി യുണ്ടയിരുന്നുവെന്ന് അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here