രജനികാന്തിന്റെ പാര്‍ട്ടി ‘മക്കള്‍ സേവൈ കക്ഷി; ഔദ്യോഗിക ചിഹ്നം

നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായിരിക്കുമെന്ന് സൂചനകള്‍. ഡിസംബര്‍ അവസാനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ തന്നെ രജനികാന്ത് അറിയിച്ചിരുന്നു.

ഓട്ടോറിക്ഷയാണ് ഔദ്യോഗിക ചിഹ്നം. രജനീകാന്തിന്റെ പേരിലാണ് മക്കൾ സേവൈ കക്ഷി തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയത്. മക്കള്‍ സേവൈ കക്ഷി എന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. ആരാണ് അപേക്ഷകന്‍ എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാബയിലെ ഇരുവിരലുകള്‍ ഉയര്‍ത്തിയുള്ള മുദ്ര(ഹസ്ത മുദ്ര)യാണ് പാര്‍ട്ടി ചിഹ്നത്തിനുള്ള പ്രഥമ പരിഗണനയായി അപേക്ഷയില്‍ നല്‍കിയിരുന്നത്. ഇതിന് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവുമായി സാമ്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചത്.

ഇക്കാര്യത്തിലും രജനീകാന്തിന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31 ന് പ്രഖ്യാപിക്കൂ എന്നാണ് താരത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News