നാടോടി സ്ത്രീയ്ക്ക് കിടിലന്‍ മേക്കോവര്‍ നടത്തി സെലിബ്രിറ്റി ഫോട്ടോഗ്രഫര്‍; വിശ്വസിക്കാനാകാതെ സോഷ്യല്‍മീഡിയ

കൊച്ചി ഇടപ്പള്ളി സിഗ്നലില്‍ മൊബൈല്‍ ഹോള്‍ഡര്‍ വില്‍ക്കുന്ന രാജസ്ഥാനി നാടോടി സ്ത്രീയുടെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവനും.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ്. വെയിലേറ്റു വാടിയ മുഖത്ത് മേക്കപ്പ് ഇട്ട് പുതുവസ്ത്രം അണിഞ്ഞ് യുവതിയെ ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചത്.

തെരുവില്‍ ജോലിചെയ്തു ജീവിക്കുന്ന പെണ്‍കുട്ടികളിലും ഒളിഞ്ഞിരിക്കുന്ന സൗന്ദര്യമുണ്ടെന്ന് നമുക്ക് കാണിച്ചു തരികയാണ് മഹാദേവന്‍.

ഗെറ്റ് ക്ലാപ്പിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് വസ്ത്രാലങ്കാരം ഒരുക്കിയത് അയനാ ഡിസൈന്‍സ് ആണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രഭിനാണ് നാടോടി യുവതിയെ അതിസുന്ദരിയായി ഒരുക്കിയത്. ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കണ്ടിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here