മുതിർന്ന മാധ്യമപ്രവർത്തകന്‍ ഡി വിജയമോഹൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായിരുന്ന ഡി വിജയമോഹൻ (65) അന്തരിച്ചു.

കോവിഡ് രോഗബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. കൊവിഡ് ചികിത്സയിലായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. 1978ൽ മനോരമയിൽ ചേർന്ന അദ്ദേഹം 42 വർഷത്തോളം സേവനമനുഷ്ടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here