ജീവിതത്തില്‍ പ്രതീക്ഷ കണ്ടു തുടങ്ങുമ്പോള്‍ കരച്ചില്‍ നാടകവുമായി അയാള്‍ എത്തും; ഹൃത്വിക്കിനെ പരിഹസിച്ച് കങ്കണ

ഹൃത്വിക്കിനെ പരിഹസിച്ച് കങ്കണ രംഗത്തെത്തിയിരിക്കുകയാണ്. പല അഭിമുഖങ്ങളിലും പൊതുവേദികളിലും കങ്കണ ഹൃത്വിക്കിനെതിരെ രംഗത്തെത്തിയിരുന്നു.

കങ്കണയും ഹൃത്വിക്കും ഒരു സമയത്ത് പ്രണയത്തിലായിരുന്നു. ആ സമയത്ത് തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തി എന്ന് ചൂണ്ടിക്കാട്ടി കങ്കണ കേസ് കൊടുത്തിരുന്നു.

ഹൃത്വിക്കിനെതിരായി നല്‍കിയ പരാതി സൈബര്‍ സെല്ലില്‍ നിന്നും ക്രൈം ഇന്റലിജന്റ്സിലേക്ക് മാറ്റിയതോടെയാണ് താരത്തെ പരിഹസിച്ച് കങ്കണ എത്തിയിരിക്കുന്നത്.

കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ:

‘ഹൃത്വിക്കിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു. അയാള്‍ വീണ്ടും കരയാന്‍ തുടങ്ങി. ഞങ്ങള്‍ ബ്രേക്കപ്പ് ആയി. അയാളും വിവാഹമോചനവും കഴിഞ്ഞു.

എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും അയാള്‍ മുമ്പോട്ട് പോയില്ല. മറ്റ് സ്ത്രീകളുമായി ഡേറ്റിംഗിനും തയ്യാറല്ല. എന്റെ ജീവിതത്തില്‍ അല്‍പ്പം പ്രതീക്ഷ കണ്ടു തുടങ്ങുമ്പോള്‍ അയാള്‍ പഴയ നാടകവുമായി വീണ്ടും എത്തും. ഒരു ചെറിയ ബന്ധത്തിന്റെ പേരില്‍ ഇത്രയും കരയണോ ഹൃത്വിക്ക്?’ എന്നാണ് കങ്കണയുടെ ട്വീറ്റ്.

അതേസമയം തന്റെ പേര് ഉപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക്കും പൊലീസിനെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News