അച്ഛനും ആണ്‍മക്കളും; തൈമൂറിനും ഇബ്രാഹിമിനുമൊപ്പമുളള സെയ്ഫ് അലിഖാന്റെ ചിത്രം പങ്കുവെച്ച് കരീന

ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടിയാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് കരീന കപൂര്‍.

‘പ്രിയപ്പെട്ട ആണ്‍കുട്ടികള്‍’ എന്ന തലക്കെട്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇബ്രാഹിമിനെയും തൈമൂറിനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് സെയ്ഫ് അലിഖാന്‍.

സെയ്ഫ് അലിഖാന് മുന്‍ഭാര്യ അമൃതസിംഗിലുള്ള മകനാണ് ഇബ്രാഹിം. അടുക്കളയില്‍ വെച്ചാണ് മൂവരുടെയും ചിത്രം എടുത്തിരിക്കുന്നത്. തിങ്കളാഴ്ച അച്ഛനെ കാണാനെത്തിയതായിരുന്നു ഇബ്രാഹിം.

ചിത്രത്തില്‍ വെളുത്ത കുര്‍ത്തയാണ് സെയ്ഫും തൈമൂറും ധരിച്ചിരിക്കുന്നത്. കറുത്ത ടീഷര്‍ട്ടാണ് ഇബ്രാഹിം ധരിച്ചിരിക്കുന്നത്. ഇബ്രാഹിം അഭിനയരംഗത്തേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News