ഡി വിജയമോഹന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുൻവിധിയില്ലാതെയും ഊഹാപോഹങ്ങൾക്ക് ചെവി കൊടുക്കാതെയും വസ്തുതകൾ അടിസ്ഥാനമാക്കി വാർത്തകൾ കൈകാര്യം ചെയ്തുവെന്നതാണ് ഡി. വിജയ മോഹനെ വേർതിരിച്ചു നിർത്തുന്നത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ധ്രുവീകരിക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് തികച്ചും മതനിരപേക്ഷമായ കാഴ്ചപ്പാടോടെ അദ്ദേഹം മാധ്യമ പ്രവർത്തനം നടത്തി.

രാഷ്ട്രീയ ത്തോടൊപ്പം സാമ്പത്തിക പ്രശ്നങ്ങളും വിശകലനം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഡൽഹിയിലെ മലയാളി സംഘടനകളുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചു. എല്ലാ മലയാളി കൂട്ടായ്മകളിലും വിജയമോഹന്റെ സാന്നിധ്യമുണ്ടായിരുന്നു. വിജയമോഹന്റെ അപ്രതീക്ഷിതവേർപാട് പത്ര പ്രവർത്തന മേഖലക്കും ഡൽഹിയിലെ മലയാളി കൂട്ടായ്മകൾക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News