വിലക്കിന് ഗുഡ്‌ബൈ; കളിക്കളത്തിലേക്കിറങ്ങാനൊരുങ്ങി ശ്രീശാന്തും; പുതിയ സാധ്യത ഇങ്ങനെ

നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്കിറങ്ങാനൊരുങ്ങുകയാണ് ശ്രീശാന്ത്. 2013ലെ ഐ.പി.എല്ലില്‍ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏഴു വര്‍ഷത്തെ വിലക്കിലായിരുന്നു ശ്രീശാന്ത്. സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

ഇപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ സാധ്യത കേരളത്തിന് വേണ്ടി കളിക്കാനാണ്. 26 അംഗങ്ങളാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്.

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടികയിലാണ് ശ്രീശാന്തും ഉള്‍പ്പെട്ടിട്ടുള്ളത്. സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്സേന തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ട്വന്റി 20 ലീഗിലൂടെ ഈ മാസം ശ്രീശാന്ത് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

മുന്‍ ഇന്ത്യന്‍ താരമായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. ജനുവരി 10 മുതല്‍ 31 വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുകയെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here