സന്നിധാനത്ത് പൊലീസുകാര്‍ടക്കം രോഗബാധയുണ്ടായി; ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സന്നിധാനത്ത് പൊലീസുകാര്‍ടക്കം രോഗബാധയുണ്ടായി; ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞടുപ്പ് കാലത്തെ ഇടകലരല്‍ വ്യാപനതോത് കൂട്ടിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാ സമാജവും കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

മെഡിക്കല്‍ റിപ്പോര്‍ട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി. മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. സന്നിധാനത്ത് ജോലിയിലുള്ള പൊലീസുകാര്‍ടക്കം രോഗബാധയുണ്ടായി.

തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടിയാല്‍ രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. പൂജാരിമാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ നട അടക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കണം.

തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം പതിനായിരമാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവില്‍ വാരാന്ത്യം 3000 പേര്‍ക്കും മറ്റുള്ള ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News