തന്റെ ജീവിതത്തിലുണ്ടായ ഒരു ഭയപ്പെടുത്തുന്ന അനുഭവം തുറന്നുപറഞ്ഞ് നടന്‍ അശോകന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശോകന്‍ ആ അനുഭവം വിവരിച്ചത്.
മയക്കുമരുന്ന് കേസില്‍ തെറ്റിദ്ധരിക്കപ്പെട്ട് ഖത്തര്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്ത സംഭവമാണ് അശോകന്‍ പങ്കുവെക്കുന്നത്. തങ്ങളെ ജയിലില്‍ കൊണ്ടു പോയി സെല്ലിലിട്ടതും അവിടെ നിന്ന് രക്ഷപെട്ടതുമൊക്കെ അശോകന്‍ പറയുന്നു.
അവിടെ ആശ്രയത്തിന് ഉണ്ടായിരുന്നത് രണ്ട് പാക്കിസ്ഥാനികള്‍ ആയിരുന്നെന്നും രണ്ട് സിനിമകള്‍ ആണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും അശോകന്‍ ഓര്‍ക്കുന്നു.
അശോകന്റെ വാക്കുകള്‍ ഇങ്ങനെ:
മയക്കുമരുന്ന് കേസില്‍ തെറ്റിദ്ധരിക്കപ്പെട്ട് ഖത്തര്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്ത സംഭവമാണ് അശോകന്‍ പങ്കുവെക്കുന്നത്. ജീവിതം അവസാനിച്ചു എന്നുകരുതി കരഞ്ഞ നാളുകളായിരുന്നു അത്. 1988ല്‍ ആണ് ഈ സംഭവം. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. അപ്പോള്‍ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അശോകന്‍ പറയുന്നു.
അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. മുറിയിലെ കാര്‍പ്പറ്റ് പൊക്കി നോക്കിയും ബെഡൊക്കെ കത്തി കൊണ്ടി കീറി നോക്കിയും ബാത്ത്റൂം, ബാഗ്, അലമാര എല്ലാം വിശദമായി തിരഞ്ഞു. ഒരു മണിക്കൂറിന് ശേഷം അവര്‍ ഞങ്ങളെ ഖത്തറിലെ പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി. അപ്പോഴാണ് അവര്‍ സിഐഡികളാണെന്ന് മനസിലായതെന്നും അശോകന്‍ പറയുന്നു.
അവര്‍ തങ്ങളെ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. അറബിയില്‍ പരസ്പരം എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.പിന്നാലെ സുഹൃത്തിനെ ഒരു പോലീസുകാരന്‍ കൂട്ടിക്കൊണ്ടു പോയി. തിരികെ വന്നപ്പോള്‍ മുഖത്ത് അടികൊണ്ട് ചുവന്നിരുന്നു. ശേഷം തങ്ങളെ ജയിലില്‍ കൊണ്ടു പോയി സെല്ലിലിട്ടു. ഇതൊക്കെ സ്വപ്നമാണോ എന്ന് താന്‍ ചിന്തിച്ചു പോയെന്നും അശോകന്‍ പറയുന്നു.
എനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ഞാന്‍ കരയുകയാണ് കണ്ട് അവര്‍ സമാധാനിപ്പിച്ചു. ഇനി ജീവിതത്തില്‍ ഇവിടെ നിന്നും ഇറങ്ങാന്‍ പറ്റില്ലെന്ന് തോന്നി. സെല്ലില്‍ കിടന്ന് കരയുക എന്നല്ലാതെ വൊറൊന്നും ചെയ്യനുണ്ടായില്ല. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ ആയപ്പോള്‍ മലയാളികള്‍ മുമ്പ് കിടന്നിരുന്ന സെല്ലിലാണ് താന്‍ കിടന്നത് എന്ന് മനസിലായി.
താന്‍ അമ്മയെ കുറിച്ച് ഓര്‍ക്കുകയും ഇനിയൊരിക്കലും പുറത്ത് ഇറങ്ങാന്‍ സാധിക്കില്ലെന്നും കരുതിയതായി അശോകന്‍ പറയുന്നു. പിറ്റേന്ന് രാവിലെ സ്‌പോണ്‍സര്‍ എത്തി. അപ്പോഴാണ് സിനിമ നടനാണെന്ന കാര്യം പോലീസുകാര്‍ക്ക് മനസിലാകുന്നത്. അവര്‍ക്ക് അറിയുന്ന ഇന്ത്യന്‍ സിനിമതാരങ്ങള്‍ അമിതാഭ് ബച്ചനും കമല്‍ഹാസനുമായിരുന്നു. അവരെ അറിയുമോ എന്നു ചോദിച്ചപ്പോള്‍ അറിയാമെന്ന് താന്‍ പറഞ്ഞുവെന്നും അശോകന്‍ ഓര്‍ക്കുന്നു.
പിന്നീടാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. ഡ്രഗ് അഡിക്ട് ആയി അഭിനയിച്ച സിനിമയിലെ സ്റ്റില്‍സ് കട്ട് ചെയ്ത് ആരോ അയച്ച് പാര വെച്ചതായിരുന്നു. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ സീസണ്‍ ആയിരുന്നു അത്. ചിത്രത്തില്‍ മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പറയുന്നത്. മോഹന്‍ലാലായിരുന്നു സിനിമയിലെ പ്രധാന വേഷത്തിലെത്തിയത്. എന്നാല്‍ താന്‍ പുറത്ത് ഇറങ്ങാന്‍ കാരണമായതും ഒരു സിനിമയാണെന്ന് അശോകന്‍ പറയുന്നു.
ജയലില്‍ നിന്നും റിലീസാകാന്‍ കാരണം മറ്റൊരു സിനിമയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ അനന്തരം. സിനിമയെ കുറിച്ച് ഗള്‍ഫിലെ ഒരു പത്രത്തില്‍ ഉണ്ടായിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പത്രവാര്‍ത്ത. അതില്‍ സിനിമയെ കുറിച്ചും എന്നെ കുറിച്ചും വിശദീകരിച്ച് എഴുതിയിട്ടുണ്ട്. സ്പോണ്‍സര്‍ അത് പൊലീസുകാര്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.