ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒന്‍പത് പേര് കൊലപ്പെടുത്തിയ കൊലയാളിക്ക് വധശിക്ഷ. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടു പെണ്‍കുട്ടികളെയും ഒരു പുരുഷനെയുമാണ് ഇയാള്‍ കൊന്ന് കഷ്ണങ്ങളാക്കിയത്.
തകാഹിരോ ഷിറൈഷി എന്ന 30കാരനാണ് ടോക്കിയോ കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചത്. 15നും 26നും ഇടയില്‍ പ്രായമുള്ളവരെയാണ് ‘ട്വിറ്റര്‍ കില്ലര്‍’എന്ന കൊലയാളി കൊലപ്പെടുത്തിയത്.
ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് തുടര്‍ച്ചയായി ട്വീറ്റ് ചെയ്ത 23 കാരിയെ കാണാതായതിനെക്കുറിച്ചു നടന്ന അന്വേഷണമാണ് കൊലപാതകങ്ങളുടെ ചുരുളഴിച്ചത്.
ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ ട്വിറ്ററിലൂടെ ബന്ധപ്പെട്ട് അവരുമായി അടുപ്പമുണ്ടാക്കുകയും തുടര്‍ന്ന് അവരുടെ സമ്മതപ്രകാരമാണ് കൊലനടത്തിയതെന്നാണ് ഷിറൈഷിയുടെ അഭിഭാഷകന്‍ വാദിച്ചത്.
മരിച്ചവരെല്ലാം ആത്മഹത്യയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നവരാണെന്നും അതിനാല്‍ വധശിക്ഷ ഒഴിവാക്കി തടവുശിക്ഷ നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ചൊവ്വാഴ്ച വധശിക്ഷ വിധിച്ചു കൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. ഇരകളായ ഒമ്പത് പേരും കൊല്ലപ്പെടാന്‍ സമ്മതിച്ചിരുന്നില്ലെന്നും ഒന്‍പത് ചെറുപ്പക്കാരുടെ ജീവന്‍ അപഹരിക്കപ്പെട്ടത് അങ്ങേയറ്റം ഗുരുതരമാണെന്നു ജഡ്ജി പറഞ്ഞു.
ഇരകളുടെ അന്തസ്സ് ചവിട്ടിമെതിക്കപ്പെട്ടുവെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരുടെ മനസ് മാറ്റാന്‍ താന്‍ ശ്രമിക്കാമെന്നും അല്ലാത്ത പക്ഷം താനും നിങ്ങളോടൊപ്പം ആത്മഹത്യ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് എല്ലാവരെയും കൊലപാതകത്തിലേക്ക് നയിച്ചത്.
Get real time update about this post categories directly on your device, subscribe now.