എസ് വി പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും

എസ് വി പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും. മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദേശിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഈ ആവശ്യമുന്നയിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ ഡിജിപിയെ നേരില്‍ കണ്ട് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ഈ ഉത്തരവ്.

എസ് വി  പ്രദീപിന്‍റെ അപകടമരണത്തിനിടയാക്കിയ ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭയന്നിട്ടാണ് അപകട ശേഷം വാഹനം നിർത്താതെ പോയതെന്നാണ് ജോയി പൊലീസിന് നൽകിയ മൊ‍ഴി.

അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രതീപിന്‍റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് ഉച്ചയോടെയാണ് ടിപ്പർ ലോറി തിരുവനന്തപുരം ഈഞ്ചക്കലിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.

പേരൂർക്കട സ്വദേശി വിജയകുമാറിന്‍റെ മകൾ സന്ധ്യയുടെ പേരിലാണ് വാഹനം. ലോറി  ഓടിച്ചിരുന്ന ഡ്രൈവർ ജോയിയെയും കസ്റ്റഡിയിലെടുത്തു. ഭയന്നിട്ടാണ് വാഹനം നിർത്താതെ പോയതെന്നാണ് ജോയിയുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel