വര്‍ഗീയതയ്ക്ക് വിട; സംഘപരിവാറിന് കൊടിപിടിച്ച അശോക് മോച്ചി ഇന്ന് ചെങ്കൊടിയേന്തി കര്‍ഷക സമരത്തില്‍

സംഘപരിവാര്‍ വര്‍ഗീയതയോട് വിടപറഞ്ഞ അശോക് മോച്ചി ഇന്ന് ചെങ്കൊടിയേന്തി കര്‍ഷക സമരത്തില്‍ ഉണ്ട്. ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര്‍ അക്രമത്തിന്റെ പ്രധാന കണ്ണിയായ അശോക് മൊച്ചി കര്‍ഷകര്‍ക്കൊപ്പം ദില്ലിയിലുണ്ടിപ്പോള്‍.

ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ സംഘപരിവാറിന്റെ എല്ലാ ക്രൂരതകളും അശോക് മോച്ചി പരസ്യമായി ഏറ്റ് പറഞ്ഞിരുന്നു. കലാപത്തിന്റെ ഇരയായ കുത്തബ്ദീന്‍ അന്‍സാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഐ എമ്മായിരുന്നു.

ബിജെപിയില്‍ നിന്നും കമ്യൂണിസ്റ്റ് നിലപാടിനോട് ഐക്യപ്പെട്ട അശോക് മൊച്ചി ചെങ്കൊടിയേന്തി കിസാന്‍ സഭയുടെ മുന്‍പന്തിയിലുണ്ട്. നേരത്തെ അശോക് നിരവധിയിടങ്ങളില്‍ സംഘപരിവാറിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് വിജയാശംസകളുമായി കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News