ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം കെ കെ രാഗേഷ്; വീഡിയോ

ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ കെ.കെ.രാഗേഷ്.

്അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ കൊടും തണുപ്പിനെ വകയ്ക്കാതെ സമരത്തിനിരിക്കുന്ന കര്‍ഷകരെയും കാണാന്‍ കഴിയും.

കര്‍ഷകസമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാകില്ലെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എം പി നേരത്തെ പറഞ്ഞിരുന്നു.

രാജ്യത്ത് അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതരമായ സാഹചര്യമാണെന്നും സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തിപ്പെടുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here