വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. കേരളത്തിലെ പല ഭാഗങ്ങളിലും യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്ത കാഴ്ചയാണ്.

4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്.

2 കോര്‍പ്പറേഷനുകളിലും 39 മുന്‍സിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിലാണ്.

എന്‍ഡിഎ 24 പഞ്ചായത്തിലും 1 ബ്ലോക്കിലും 2 മുന്‍സിപാലിറ്റിയിലും മുന്നിലാണ്. കോഴിക്കോടും കൊച്ചിയിലും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു. കോഴിക്കോട് ഡോ. അജിതയും കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലുമാണ് തോറ്റത്.

താനൂര്‍ നഗരസഭയില്‍ 21-ാം ഡിവിഷനില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ഇ കുമാരിയാണ് ജയിച്ചത്.

തിരുവള്ളൂര്‍ പഞ്ചായത്തില്‍ യു ഡി എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തോല്‍വി. എല്‍ഡിഎഫിലെ ഹംസ വിജയിച്ചു.

ആലപ്പുഴ നഗരസഭയില്‍ 13 ഇടത്തും എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫിന് ഒരു സീറ്റിലും ലീഡ് ഇല്ല. കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News