കെ. സുരേന്ദ്രന്റെ സഹോദരൻ പരാജയപ്പെട്ടു

കോഴിക്കോട്: ഉള്ള്യേരി പഞ്ചായത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ പരാജയപ്പെട്ടു . ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാർഥി കെ. ഭാസ്‌കരന്‍ ആണ് മത്സരത്തിൽ തോറ്റത്.

സുരേന്ദ്രന്റെ സാഹൊറനായതുകൊണ്ടു തന്നെ ഏവരും വീക്ഷിച്ച സ്ഥാനാർഥി കൂടിയാണ് ഭാസ്കരൻ എല്‍ഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അസ്സയിനാര്‍ ആണ് വിജയിച്ചത്.

തൃശൂർ അരിമ്പൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും ഒരേ വോട്ടുകൾ നേടിയതോടെ വിജയിയെ തീരുമാനിക്കാൻ ടോസ് ഇടേണ്ടി വന്നു.

എട്ടാം വാർഡിലെ സിപിഎം സ്ഥാനാർഥി സിന്ധു സഹദേവനും ബിജെപി സ്ഥാനാർഥി സുധീഷ് മേനോത്തുപറമ്പിലും 510 വോട്ടുകൾ നേടി. ഇതോടെ ടോസ് ഇട്ടു. ടോസ് സിപിഎമ്മിന് അനുകൂലമായി. ഇതോടെ പത്ത് വാർഡുകൾ നേടി എൽഡിഎഫ് ഭരണം ഉറപ്പാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here