
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ്ന് വ്യക്തമായ മുന്നേറ്റം. ഉച്ചവരെയുള്ള കണക്കുകള്‍ പരിശോധിച്ചാൽ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ആണ് ലീഡ് ചെ്യുന്നത്.
കൊച്ചി, കോഴിക്കോട് കോർപറേഷനുകളിൽ യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു. കൊച്ചിയിൽ മുതിർന്ന നേതാവ് എൻ വേണുഗോപാൽ ഐലൻഡ് ഡിവിഷനിൽ ഒരു വോട്ടിന് ബിജെപി സ്ഥാനാർഥിയോടാണ് തോറ്റത്. കോഴിക്കോട്ട് ചേവായൂർ വാർഡിലാണ് പിഎൻ അജിത തോറ്റത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തോറ്റു. ഇരു വാർഡുകളിലും എൽഎഡിഫിനാണു വിജയം.
തൃശൂർ കോർപറേഷനിൽ ബിജെപി സിറ്റിങ്ങ് സീറ്റായ കുട്ടൻകുളങ്ങരയിൽ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ 241 വോട്ടിനു തോറ്റു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരൻ കെ. ഭാസ്‌കരന്‍ ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിൽ പരാജയപ്പെട്ടു.തൃശൂർ ഉൾപ്പെടെ വൻ പ്രതീക്ഷ പുലർത്തിയ പലയിടങ്ങളിലും ബിജെപിക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ഇടതുമുന്നണി ചരിത്രത്തിലാദ്യമായി പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. എൽഡിഎഫ് 17 സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് എട്ടു സീറ്റാണ് ലഭിച്ചത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലാ പഞ്ചായത്തും ഇടതു പക്ഷത്തേക്ക് എത്തുകയാണ്. എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയ തൊടുപുഴയിൽ പിജെ ജോസഫ് വിഭാഗത്തിനു തിരിച്ചടി നേരിട്ടു. മത്സരിച്ച ഏഴ് സീറ്റിൽ അഞ്ചിലും പരാജയപ്പെട്ടു. ജോസ് വിഭാഗം നാലിൽ രണ്ടിടത്ത് വിജയിച്ച ഇവിടെ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് – 13, എൽഡിഎഫ്– 12, ബിജെപി – 8 , യുഡിഎഫ് വിമതർ –2 എന്നിങ്ങനെയാണ് കക്ഷിനില

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here