മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാര്‍ഡുകളില്‍ ചെങ്കൊടി പാറിച്ച് എല്‍ഡിഎഫ്

രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് നേതാക്കളെ പിന്തള്ളി എല്‍ ഡി എഫിന് വമ്പന്‍ ജയം. മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ആശിഷ് 1000 ലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത് .

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. കേരളത്തിലെ പല ഭാഗങ്ങളിലും യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്ത കാഴ്ചയാണ്.

4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്.

2 കോര്‍പ്പറേഷനുകളിലും 39 മുന്‍സിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here