ജനങ്ങള്‍ ഞങ്ങളെ തള്ളിക്കളയില്ലെന്ന് ഉറപ്പുണ്ടായിരുന്നു; തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് കെ കെ ശൈലജ

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വിജയത്തില്‍ പ്രതികരണവുമായി മന്ത്രി കെ.കെ ശൈലജ. മിന്നുന്ന വിജയമാണ് ഇടതുപക്ഷം നേടിയതെന്ന് മന്ത്രി പറഞ്ഞു.

ഈ വിജയം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ജനങ്ങള്‍ ഞങ്ങളെ തള്ളിക്കളയില്ലെന്ന് ഉറപ്പുണ്ടായിരുന്നു മന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനവിധിയാണിതെന്നും മന്ത്രി പറഞ്ഞു.

നാല് ഭാഗത്ത് നിന്നും ആക്രമണമുണ്ടായെന്നും കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിനെയും ആക്രമിച്ചെന്നും ജനങ്ങള്‍ അത് തിരിച്ചറിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News