ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയത് ഐതിഹാസിക ജയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയത് ഐതിഹാസിക ജയമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഫലം സ്വാഭാവികമായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എല്‍ഡിഎഫ് നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്. കേന്ദ്രഏജന്‍സികളുടെ പ്രചരണങ്ങളെല്ലാം ദുരുദ്ദേശത്തോടെയാണെന്ന് ജനം നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ ഫലമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News