ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന്‍ തോറ്റു:ആഘോഷമാക്കി സോഷ്യൽ മീഡിയ

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന്‍ തോറ്റു.200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.ബിജെപിയുടെ സിറ്റിങ് സീറ്റിൽ പ്രമുഖ നേതാവിന്റെ തോൽവി ബിജെപിക്ക് വൻ തിരിച്ചടിയായി.ഈ പരാജയത്തെ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ബി.ഗോപാലകൃഷ്ണന്‍ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാവ് തന്നെ കോര്‍പറേഷനിലേക്ക് മല്‍സരിക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അങ്ങനെയാണ്, ഗോപാലകൃഷ്ണന് സീറ്റു നല്‍കിയത്.

നിലവില്‍ ആറു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ബിജെപിയ്ക്കു കോര്‍പറേഷനിൽ ഉള്ളത്.കൂടുതല്‍ സീറ്റുകൾ ലക്ഷ്യമിട്ടാണ് പ്രമുഖ സംസ്ഥാന നേതാവിനെ തന്നെ കോർപറേഷൻ പിടിക്കാൻ ബിജെപി നിയോഗിച്ചത്.

ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here