മന്ത്രി എം എം മണിയുടെ മകള്‍ക്ക് ഇടുക്കിയില്‍ ഹാട്രിക് വിജയം

വൈദ്യുതി മന്ത്രി എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്ന് വിജയിച്ചു. എം എം മണിയുടെ മൂത്ത മകളായ സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് വിജയിക്കുന്നത്.

വീട് ഉള്‍പ്പെടുന്ന എന്‍ ആര്‍ സിറ്റി രണ്ടാം വാര്‍ഡില്‍ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇപ്രാവശ്യം രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ചത്.

രണ്ട് തവണ പഞ്ചായത്ത് അംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി വി കുഞ്ഞുമോനാണ് ഭര്‍ത്താവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News