ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യയ്ക്ക് വമ്പന്‍ വിജയം

രാമന്തളി പഞ്ചായത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യ എന്‍.വി സജിനിയ്ക്ക് എതിരുകളില്ലാത്ത ജയം.

തന്റെ ഭര്‍ത്താവിന്റെ ഓര്‍മകള്‍ കരുത്താക്കിയായിരുന്നു എന്‍.വി സജിനി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജിനി 296 വോട്ടിനാണ് ജയിച്ചത്.

2016ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടങ്ങിയ മുഖംമൂടി സംഘം ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.ഐ.എം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here