രാഷ്ട്രീയ പകയുടെ ഇരയായ കുഞ്ഞനന്തന്റെ ഭാര്യയ്ക്ക് മിന്നും വിജയം

കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയ പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയ്ക്ക് തെരഞ്ഞെടുപ്പില്‍ മിന്നും വിജയം.

വി പി ശാന്ത കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ കൊളവല്ലൂര്‍ ഡിവിഷനില്‍ നിന്നുമായിരുന്നു ജനവിധി തേടിയത്.

കമ്മ്യൂണിസ്റ്റുകാര്‍ എന്ന ഒറ്റക്കാരണം കൊണ്ട് ക്രൂരമായ വേട്ടയാടലിന് ഇരകളാകേണ്ടി വന്ന നേതാവാണ് പി കെ കുഞ്ഞനന്തന്‍.

ആക്രമണങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞ മനക്കരുത്തുമായാണ് കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത ഇത്തവണ തിരഞ്ഞെടുപ്പ് ഗോഥയില്‍ ഇറങ്ങിയത്.

നാട്ടുകാരുടെ ഏത് ആവശ്യങ്ങള്‍ക്കും വിളിപുറത്ത് ഉണ്ടായിരിന്ന നേതാവിനോട് നാടിനുള്ള സ്‌നേഹമാണ് വി പി ശാന്തയുടെ വിജയത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. നാടിന്റെ നേതാവിനെ നീചമായി വേട്ടയടിയവര്‍ക്കുള്ള മറുപടിയാണ് വന്‍ ഭൂരിപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News