‌18ല്‍ 18 സീറ്റും നേടി കതിരൂര്‍

കാൽനൂറ്റാണ്ടായി എൽഡിഎഫ്‌ സമ്പൂർണവിജയം നേടുന്ന കതിരൂര്‍ പഞ്ചായത്തിന് ഇക്കുറിയും വിജയം. ‌18ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടി. 18 വാർഡുളള പഞ്ചായത്തിൽ സിപിഐ എം 16 വാർഡിലും സിപിഐ രണ്ടിലുമാണ് ജനവിധി തേടിയത്‌. കോൺഗ്രസ്‌ 17 വാർഡിലും ബിജെപി 15 വാർഡിലും മത്സരിച്ചിരുന്നു.

മാതൃകാ പദ്ധതികളിലൂടെ വികസന രംഗത്ത് കേരളത്തിന് വഴികാട്ടിയായ ഗ്രാമമാണ് കതിരൂര്‍.
വേറിട്ടതും ഭാവനാത്മകവുമായ തനത്‌ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കിയതിന്റെ ചാരിദാര്‍ത്യത്തോടെയാണ് സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥനയുമായി ജനങ്ങളെ കണ്ടത്‌.

ആർട്‌ഗ്യാലറി, ചിത്രഗ്രാമം, ശുചിത്വ പദ്ധതി, കുടിവെള്ള പദ്ധതി, കുടുംബാരോഗ്യകേന്ദ്രം തുടങ്ങി നേട്ടങ്ങൾ അനവധി. കോവിഡ് കാലത്ത് ആശ്വാസം പകർന്നതും ജനമനസിൽ മായാതെയുണ്ട്. അവിശുദ്ധ സഖ്യങ്ങളെയെല്ലാം തറപറ്റിച്ച പാരമ്പര്യമുള്ള കതിരൂർ ഇത്തവണയും ആ പതിവ്‌ തെറ്റിച്ചില്ല‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here