അനിൽ അക്കരയുടെ “ലൈഫ് ആരോപണങ്ങൾ “ഏറ്റില്ല :വടക്കാഞ്ചേരിയും ചുവന്നു

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നഗരസഭയിൽ വ്യക്തമായ ഇടത് മുന്നേറ്റം.സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ ചർച്ചയായ ലെെഫ് മിഷൻ പദ്ധതി വിവാദം തിരഞ്ഞെടുപ്പിൽ ഫലം കണ്ടില്ല.

ആകെയുള്ള 41 വാർഡുകളിൽ 21 ഇടത്തും എൽഡിഎഫിന് വിജയം. യുഡിഎഫിന് 16 വാർഡുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. എൻഡിഎ ഒരു വാർഡിൽ ജയിച്ചപ്പോൾ സ്വതന്ത്രർ മൂന്ന് വാർഡുകളിൽ വിജയം കരസ്ഥമാക്കി.

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ലൈഫ്‌ ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മന്ത്രി ഏ.സി.മൊയ്‌തീനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം ജനം തിരസ്‌കരിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നത് ജനങ്ങൾ മനസിലാക്കി എന്നും കരുതാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like