എന്‍ സുകന്യ; ഇടതിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥി

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയും കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായ എന്‍. സുകന്യ നേടിയത് എതിരില്ലാത്ത വിജയമായിരുന്നു.

തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ ഭാര്യയാണ് സുകന്യ. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടമായിരുന്നു നടന്നത്.

കേരള സര്‍വകലാ ശാലയുടെ പ്രഥമ വനിതാ ചെയര്‍ പേഴ്‌സണ്‍ ആയ സുകന്യ ഇടതുമുന്നണിയുടെ കുരുത്തുറ്റ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു. അതിന് തെളിവാണ് ഈ വിജയവും

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗവും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് സുകന്യ. എസ്എഫ്‌ഐയുടെ ശ്രദ്ധേയയായ പ്രവര്‍ത്തക കൂടിയായിരുന്നു സുകന്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here