യുഡിഎഫ് സ്വീകരിച്ച അവസരവാദ നിലപാടിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം: എ.വിജയരാഘവന്‍

യു ഡി എഫ് സ്വീകരിച്ച അവസരവാദ നിലപാടിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എ.വിജയരാഘവന്‍. പലയിടത്തും ബിജെപിക്ക് യുഡിഎഫ് വോട്ട് നല്‍കി.

ബിജെപി ജയിച്ച ഇടങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. യുഡിഎഫ് ശ്രമം ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുകയായിരുന്നു.

ബിജെപി എവിടെയെങ്കിലും നില മെച്ചപ്പെടുത്തിയെങ്കില്‍ അത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ്യത ഇല്ലാത്ത നേതൃത്വമാണ് യുഡിഎഫ് എന്നും സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ അങ്ങനെ നിലനില്‍ക്കുമെന്നും ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

KPCC ആസ്ഥാനത്തിന് മുന്നില്‍ വേറെ ബോര്‍ഡ് വച്ചാലും അതിശയിക്കാനില്ലെന്നും ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത് ഗുണം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

അവസരവാദ കൂട്ടുകെട്ട് എല്‍.ഡി.എഫ് ഉണ്ടാക്കില്ല. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന് നല്‍കിയത് വലിയ പിന്തുണയാണ്. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ പിന്തുണകൂടിയാണ് ഫലം

വിവാദങ്ങളുണ്ടാക്കാനായിരുന്നു എപ്പോഴും പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരുന്നത്. മുഖ്യമന്ത്രിക്കും എല്‍ഡി എഫിനെതിരെയും വലിയ അപവാദ പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്.

തെറ്റായ കൂട്ടുക്കെുണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയതും പ്രതിപക്ഷമാണ്.

ഇത്ര വിഷലിപ്തമായ പ്രചരണം ഒരിക്കല്‍ പോലും ഇതുവരെ നടന്നിട്ടില്ല. ശരിയായ മൂല്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനാണ് ജനങ്ങള്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ഒരു പോലെ കൂട്ടുക്കെട്ടുണ്ടാക്കിയ യുഡിഎഫ് ജനങ്ങളോട് മാപ്പ് പറയണം വിജയരാഘവന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News