“വീണ കണ്ടത്തിൽ തലകണ്ടില്ല,ഇത് യു.ഡി.എഫിനും ബി.ജെ.പി.ക്കും ഒരുപോലെ ബാധകമാണ്” എം എം മണി

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് മന്ത്രി എം എം മണി സോഷ്യൽ മീഡിയയിൽ കുറിച്ച്ത് ഇങ്ങനെ

“വീണ കണ്ടത്തിൽ തലകണ്ടില്ല”.
ഇത് യു.ഡി.എഫിനും ബി.ജെ.പി.ക്കും ഒരുപോലെ ബാധകമാണ്.
എന്നാൽ ക്രോസ് വോട്ടാണെന്നാണ് തലയും വാലും ഇല്ലാത്തവരുടെ വാദം.
അങ്ങിനെ പറഞ്ഞും ആശ്വസിക്കാം.”

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉജ്‌ജ്വല വിജയം സമ്മാനിച്ച കേരള ജനതയെ അഭിവാദ്യം ചെയ്യുന്നു.

ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും സിപിഐഎമ്മിന്റെയും എൽഡിഎഫിന്റെയും മറ്റു നേതാക്കളും ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് പറഞ്ഞിരുന്നു.

അതോടൊപ്പം തന്നെ യുഡിഎഫും മുസ്ലീം ലീഗും കോൺഗ്രസും ആർഎസ്എസുമായും അന്തർദേശീയ രംഗത്തുള്ള മറ്റ് വർഗീയ സംഘടനകളുമായും ചേർന്നുണ്ടാക്കിയ വഴിവിട്ട കൂട്ടുകെട്ട് യുഡിഎഫിന്റെ തകർച്ചയ്ക്ക് വഴിവെക്കുമെന്നും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

ദേശീയ തലത്തിൽ ബിജെപിയും കേന്ദ്രസർക്കാരും ആർഎസ്എസും ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നേരെ ഉയർത്തുന്ന വെല്ലുവിളികൾക്കും, കർഷക സമരത്തെയും തൊഴിലാളി സമരത്തെയും അടിച്ചമർത്താൻ നോക്കുന്ന കേന്ദ്ര സർക്കാർ നയത്തിനും, അതിനെ ചെറുക്കുന്നതിൽ കോൺഗ്രസും യു.ഡി.എഫും വരുത്തിയ വീഴ്ചക്കുമുള്ള തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ നാലര വർഷക്കാലമായി ഇടതുപക്ഷ സർക്കാർ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കും, കോവിഡ് മഹാരോഗകാലത്ത് ജനങ്ങളോടൊപ്പം നിന്ന് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരവും കൂടിയാണെന്നും കാണാവുന്നതാണ് ഈ വിജയം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അത്യജ്‌ജ്വല വിജയം നൽകിയ ജനങ്ങളെയും അതിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും വീണ്ടും അഭിവാദ്യം ചെയ്യുന്നു.
ഒപ്പം എല്ലാ തലത്തിലും വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News