കോണ്‍ഗ്രസ്സ് പരസ്യമായി കാലുവാരിയെന്ന് പി ജെ ജോസഫ്

തൊടുപുഴയില്‍ കോണ്‍ഗ്രസ്സ് പരസ്യമായി കാലുവാരിയെന്ന് പി ജെ ജോസഫ്. തൊടുപുഴയില്‍ കോണ്‍ഗ്രസ് വിമതരെ നിര്‍ത്തി തങ്ങളെ തോല്‍പിച്ചു

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കോണ്‍ഗ്രസിന് പിഴച്ചു. കോട്ടയം ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതും കോണ്‍ഗ്രസ്സ് കാരണമെന്നും ജോസഫ് പറഞ്ഞു.

രണ്ടില ജോസ് കെ മാണിക്ക് മുന്‍തൂക്കം നല്‍കി. സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ മികച്ച പ്രകടനം നടത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ല പഞ്ചായത്തില്‍ നേട്ടമുണ്ടായി. മത്സരിച്ച അഞ്ചില്‍ മൂന്നിടത്തും വിജയമുണ്ട്. പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തിയെന്നും
ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News