പത്തനംതിട്ടയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി

പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. യുഡിഎഫില്‍ നിന്ന് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. അടൂര്‍ നഗരസഭാ ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു കോട്ടകളില്‍ വിള്ളല്‍ വീണു

പത്തനംതിട്ടയില്‍ കൂട്ടലും കിഴിക്കലിനും ഒരു പരിധി വരെ കോട്ടം തട്ടിയില്ല.എന്നാല്‍ യുഡിഎഫ് ക്യാമ്പില്‍ കണക്കു കൂട്ടലുകള്‍ തിരിച്ചടിച്ചു. ആന്റി ക്ലൈമാക്‌സില്‍ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു.

പുളിക്കീഴ്, മല്ലപ്പള്ളി, ഏനാത്ത്,ചിറ്റാര്‍, എന്നിവിടങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നഗരസഭകളില്‍ കോണ്‍ഗ്രസ് അപ്രസക്തമായി. 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്നത് 4 ബ്ലോക്കുകളാണ്.

ഇത്തവണ ആ നേട്ടം തുണച്ചില്ല. ആറെണ്ണം ഇടതിനൊപ്പം ചേര്‍ന്നപ്പോള്‍ യു ഡി എഫിന് നേടാനായത് 2 എണ്ണം മാത്രം. യുഡിഎഫിന്റെ പരമ്പരാഗത പഞ്ചായത്തുകളില്‍ വിള്ളല്‍ തീര്‍ത്ത് എന്‍ ഡിഎയും സാന്നിധ്യം അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കം പരാജയത്തിലേക്ക് കലാശിച്ചതെന്ന് ആക്ഷേപം യു ഡി എഫ് ക്യാമ്പില്‍ ഉയര്‍ന്നിട്ടുണ്ട്.

വരും ദിവസങ്ങളില്‍ പൊട്ടിത്തെറിയുടെ അലയൊലികള്‍ ജില്ലയിലെ യുഡിഎഫ് ക്യാമ്പിനെ പിടിച്ചു കുലുക്കുമെന്ന് ഏറെക്കുറെ പ്രകടമാണ് എന്തായാലും നിയമസഭാ മണ്ഡലങ്ങളില്‍ ചെങ്കൊടി പാറിച്ചതിന് പിന്നാലെ ത്രിതല പഞ്ചായത്തുകളിലും എല്‍ ഡി എഫ് ചുവപ്പണിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here