ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ തിരിച്ചറിഞ്ഞു; ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനമെടുത്ത വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി

കുപ്രചരങ്ങളെ തള്ളിക്കളഞ്ഞ് എല്‍എഡിഎഫിന് വന്‍ പിന്തുണ നല്‍കുകയും ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ തിരിച്ചറിയുന്നവരാണ്. ചെയ്ത കാര്യങ്ങളെക്കുറിച്ച് വിമര്‍ശനമുണ്ടായാല്‍ അത് പരിശോധിച്ച് തിരുത്തി പോകുന്നതിന് സഹായകമാകുമെന്നും മുഖ്യന്‍ പറഞ്ഞു.

ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമെ എല്‍ഡിഎഫിനെ ഇകഴ്ത്തിക്കാണിക്കാന്‍ സാധിക്കൂ. ജനം നിലപാട് തീരുമാനിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്‌തെന്നും അതിനായി മാധ്യമങ്ങളേയും കൂട്ടുപിടിക്കുകയും ചെയ്തു. ചിലര്‍ ഭാവനയിലൂടെ കഥമെനയുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതക്കെതിരെ പോരാടാന്‍ എല്‍ഡിഎഫാണ് ഇവിടെ ഉള്ളതെന്ന് ജനം തിരിച്ചറിഞ്ഞു. നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്.

അതിന് തെളിവാണ് ഈ വിജയം. വ്യാജവാര്‍ത്തകളും അപവാദങ്ങളും പ്രചരിപ്പിച്ച് എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും തകര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും  പരാജയപ്പെടുകയായിരുന്നു.

ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്നും നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News