കുറച്ചുവോട്ടും നാല് സീറ്റുമല്ല പ്രധാനം. ഈ നാടിന്റെ മതനിരപേക്ഷത നിലനിര്‍ത്തലാണ്:മുഖ്യമന്ത്രി

മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഈ സംസ്ഥാനം വേറിട്ട് നില്‍ക്കുന്നതിന് കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനം, വര്‍ഗീയതയ്‌ക്കെതിരായ നിലപാട് എന്നിവയെ പറ്റി മുഖ്യമന്ത്രി തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഈ സംസ്ഥാനം വേറിട്ട് നില്‍ക്കുന്നതിന് കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനം, വര്‍ഗീയതയ്‌ക്കെതിരായ നിലപാട് എന്നിവ.

എന്നാല്‍ ഈ മതനിരപേക്ഷ അടിത്തറ ഒരു കൂട്ടര്‍ക്ക് ആപത്താണ്. അവര്‍ കാണുന്നത് ആ മതനിരപേക്ഷ അടിത്തറ എത്ര വേഗത്തില്‍ തകര്‍ക്കാം എന്നാണ്. ആരാണത്? വര്‍ഗീയശക്തികള്‍. ഇവിടെ ആര്‍.എസ്.എസും ബി.ജെ.പിയും നിരന്തരം അതിന് വേണ്ടി പരിശ്രമിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ മതനിരപേക്ഷക്കാര്‍ ചെയ്യേണ്ടതെന്താണ്. അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതിന് പകരം അതിനോടൊരു മൃദുസമീപനം സ്വീകരിക്കാമോ. അതോടൊപ്പം തന്നെ മുസ്‌ലിം തീവ്രവാദപ്രസ്ഥാനങ്ങളോടൊപ്പമുള്ള കൈകോര്‍ക്കല്‍

ഇതല്ലേ കോണ്‍ഗ്രസ് കേരളത്തില്‍ നടപ്പാക്കുന്നത്. അത്തരമൊരു നിലപാടിലൂടെ മതനിരപേക്ഷതയെ തകര്‍ക്കാനാകുമോ?

കേരളത്തിന്റെ സമൂഹമൈത്രിയ്ക്ക് അപകടം വരുത്തിവെക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് വരുത്തിവെക്കുന്നത്. ഇനിയെങ്കിലും ആലോചിക്കാന്‍ പറ്റുമെങ്കില്‍ ആലോചിക്കിന്‍.

ഈ നിലപാട് കൊണ്ട് എന്ത് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഈ സമൂഹത്തിന് അതുണ്ടാക്കാന്‍ പോകുന്ന ആപത്ത് എത്ര വലുതായിരിക്കും എന്നൊന്ന് ശാന്തമായി മതനിരപേക്ഷ മനസിനൊപ്പം നിന്നൊന്ന് ആലോചിക്ക്.

കുറച്ചുവോട്ടും നാല് സീറ്റുമല്ല പ്രധാനം. ഈ നാടിന്റെ മതനിരപേക്ഷത നിലനിര്‍ത്തലാണ്. അതെപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News