സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി ജെപിയും ഉയര്‍ത്തികൊണ്ട് വന്ന അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി ജെപിയും ഉയര്‍ത്തികൊണ്ട് വന്ന അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം.സ്പ്രിംഗ്‌ളര്‍ മുതല്‍ ലൈഫ് പദ്ധതിവരെ വിവാദത്തിലാക്കി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രതിശ്ചായയെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിലപ്പോയില്ല.

എന്നാല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പിലും ആരോപണങ്ങളുമായി മുന്നോട്ട് പോകാന്‍തന്നെയാണ് ഇരു മുന്നളികളുടേയും തീരുമാനം.കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച് നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിട്ടും ഫലം കണ്ടില്ല.

കേന്ദ്രത്തെ സ്വാധീനിച്ച് അന്വേഷണ ഏജന്‍സികളെ നിരത്തിയിട്ടും സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാനായില്ല.സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനവും വികസനവും വിലയിരുത്തിയാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടത് പക്ഷത്തിന് വിജയകുതിപ്പ് നല്‍കിയത്.

സ്പ്രിംഗ്ലര്‍,ലൈഫ്,കെ ഫോണ്‍,കിഫ്ബി തുടങ്ങി സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും സ്വര്‍ണകടത്തില്‍ കരുനീക്കം നടത്തി ആരോപണങ്ങളുമായി മുന്നോട്ട് വന്ന പ്രതിപക്ഷത്തിനും ബി ജെ പിക്കും ജനങ്ങള്‍ നല്‍കിയ തിരിച്ചടികൂടിയായി ഈ തെരഞ്ഞെടുപ്പ് വിജയത്തെ കാണാം.

മാത്രമല്ല സംസ്ഥാനത്ത് പലയിടത്തും രഹസ്യമായി ധാരണയിലെത്തിയ കോണ്‍ഗ്രസ് ബി ജെ പി സഖ്യത്തിന് ഇടതുപക്ഷത്തിനേയൊ സര്‍ക്കാരിനെയൊ ഒന്ന് തൊടാന്‍ പോലും കഴിനഞ്ഞി്ല്ല.മുഖ്യമന്ത്രിയുടെ ഓഫാസിനെപോലും വെറുതെവിടാന്‍ തയ്യാറാകാത്ത ഇരുമുന്നണികളും ആരോപണങ്ങള്‍ എന്ന ആയുധത്തിന് മൂര്‍ച്ചകൂട്ടി നിയമസഭാതെരഞ്ഞെടുപ്പില്‍ ഉപയൊഗിക്കാന്‍ പാകമാക്കി വക്കാനൊരുങ്ങുകയാണ്.

സംസ്ഥാനത്ത് നാലര വര്‍ഷങ്ങള്‍ കൊണ്ട് വികസനം മാത്രം സമ്മാനിച്ച് പ്രകടന പത്രികയില്‍ പറഞ്ഞതെല്ലാം നടപ്പാക്കിയ മുന്നേറിയ സര്‍ക്കാരിന്റെ നല്ല നടപ്പില്‍ വിളറി പൂണ്ട ബി ജെ പി സംസ്ഥാനത്ത് എങ്ങുമെത്താതെപോയിട്ടും ന്യായികരിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്.

യു ഡി എഫി കൂട്ട് പിടിച്ചാണ് കേരളം ചുവന്നതെന്നാണ് കെ സുരേന്ദ്രന്റെയും ബി ജെ പിയുടേയും വാദം. എന്നാല്‍ അതേ പല്ലവിതന്നെയാണ് കോണ്‍ഗ്രസിനും പറയാനുള്ളത്.ബിജെപിയെ കൂട്ടുപിടിച്ചാണത്രെ സംസ്ഥാനത്ത് എല്‍ ഡി എഫ് വിജയരഥത്തിലേറിയത്.എന്നത്തേയും പോലെ സ്ഥിരം പല്ലവിയായത് കൊണ്ട് ജനങ്ങള്‍ ഇതൊന്നും ചെവിക്കൊള്ളില്ലെന്നതാണ് സത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News