കൊവിഡ് കാലത്തും പട്ടിണിയില്ല എന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം; അംഗീകാരത്തിന്റെ തെളിവാണ് ഈ വിജയം

തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വികസന – ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരത്തിന്റെ തെളിവാണ്. പ്രതിസന്ധി സാഹചര്യത്തില്‍ പോലും പട്ടിണിയില്ല എന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി. ഒപ്പം വീട്, തൊഴില്‍, കൃത്യമായി ലഭിക്കുന്ന ക്ഷേമപെന്‍ഷനുകള്‍. കൂടാതെ സമാനതകളില്ലാത്ത വികസനവും.

ജനങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയത്. കഴിഞ്ഞ അഞ്ചുവര്‍ഷം സമാനതകളില്ലാത്ത വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇതിനാണ് ജനങ്ങള്‍ തെരഞ്ഞടുപ്പിലൂടെ അംഗീകാരം നല്‍കിയത്.

സര്‍ക്കാര്‍ ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, വിനോദ സഞ്ചാരം, കായികം, കൃഷി തുടങ്ങി സര്‍വ മേഖലയിലും വികസന വിപ്ലവമാണ് സര്‍ക്കാര്‍ നടത്തിയത്. അതിനപ്പുറം ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെയും സര്‍ക്കാര്‍ നേരിട്ട് അറിഞ്ഞ് നടപടിയെടുത്തു. തൊഴില്‍, ഭക്ഷണം എന്നിവയ്ക്ക് ഒരു ബുദ്ധിമുട്ടും ജനം അനുഭവിച്ചില്ല.

കൊവിഡ് കാലത്ത് സര്‍വ്വ മേഖലയും സതംഭിച്ചപ്പോഴും പട്ടിണിയില്ല എന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി. പ്രതിമാസ ഭക്ഷ്യകിറ്റായിട്ടാണ് അത് ജനങ്ങളിലേക്ക് എത്തിയത്. വാര്‍ദ്ധക്യത്തില്‍ പോലും ആശ്വാസമായി ക്ഷേമ പെന്‍ഷനുകള്‍.

അത് കൃത്യമായി വീടുകളിലെത്തി എന്നതിനപ്പുറം കാലാനുസൃതമായി ഉയര്‍ത്തിയും സര്‍ക്കാര്‍ സാധാരണക്കാരനൊപ്പമെന്ന് തെളിയിച്ചു. ലൈഫ് യാഥാര്‍ത്ഥ്യമാക്കിയത് കിടക്കാന്‍ സ്വന്തമായൊരു വീട് എന്ന പാവപ്പെട്ടവന്റെ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ അവ തല്ലിക്കെടുത്താന്‍ വരുന്നവര്‍ക്ക് ഇതില്‍ കൂടിയ ഒരു മറുപടി നല്‍കാനുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News