തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ചെങ്കൊടി പാറിച്ച് എല്‍ഡിഎഫ്; കണക്കുകള്‍ ഇങ്ങനെ

സംസ്ഥനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആറ് കോര്‍പറേഷനുകളില്‍ അഞ്ചും എല്‍ഡിഎഫ് സ്വന്തമാക്കി. ഒരു കോര്‍പറേഷന്‍ മാത്രം യുഡിഎഫ് സ്വന്തമാക്കി. ആകെയുള്ള 86 മുന്‍സിപാലിറ്റികളില്‍ 45 യുഡിഎഫും 35 എല്‍ഡിഎഫും ബിജെപി 2 ഉം മറ്റുള്ളവര്‍ 4ഉം കരസ്ഥമാക്കി

ജില്ലാ പഞ്ചായത്തുകളില്‍ 11ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിനും യുഡിഎഫിന് 3ഉം സ്വന്തമായി. ഗ്രാമ പഞ്ചായത്തുകളില്‍ 514 എല്‍ഡിഎഫ് 375 യുഡിഎഫ് 23 എല്‍നഡിഎ 29 മറ്റുള്ളവര്‍ എന്നിങ്ങനെ സ്വന്തമായി. 152 ബ്ലോക്ക് പഞ്ചായത്തില്‍ 108 എല്‍ഡിഎഫും 44 യുഡിഎഫും നേടി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ കല്ലാമലയില്‍ എല്‍ഡിഎഫ് വിജയം. സിപിഐ എമ്മിലെ അഡ്വ. ആശിഷാണ് ജയിച്ചത്.

തൃശൂരില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന്‍ തോറ്റു.

ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചിട്ടും ആന്തൂര്‍ വീണ്ടും ചുവന്ന് തുടുത്തു. മുഴുവന്‍ വാര്‍ഡുകളും നേടിയാണ് ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്.

പിണറായി , കതിരൂര്‍ പഞ്ചായത്തുകളില്‍ ഒരു വാര്‍ഡുപോലും വിട്ടുകൊടുക്കാതെ സമ്പൂര്‍ണ വിജയമാണ് എല്‍ഡിഎഫിന് . പിണറായിയില്‍ 19 വാര്‍ഡിലും കതിരൂരില്‍ 18 വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കാല്‍ നൂറ്റാണ്ട് യുഡിഎഫിന്റെ കുത്തകയായിരുന്നു പഞ്ചായത്തിലാണ് എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.

അതേ സമയം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷിന് പരാജയപ്പെട്ടു. വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് എസ്. സുരേഷ് പരാജയപ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാർത്ഥി ഭഗത് റൂഫസ് ആണ് ഇവിടെ വിജയിച്ചത്.

18495 വോട്ടുകൾ നേടിയാണ് എല്‍.ഡി.എഫ് ഇവിടെ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന് 16864 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു ഇത്. വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വെങ്ങാനൂര്‍ സതീഷായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്.

അതേ സമയം തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനും പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.ബിജെപിയുടെ സിറ്റിങ് സീറ്റിൽ പ്രമുഖ നേതാവിന്റെ തോൽവി ബിജെപിക്ക് വൻ തിരിച്ചടിയായി.

ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ബി.ഗോപാലകൃഷ്ണന്‍ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാവ് തന്നെ കോര്‍പറേഷനിലേക്ക് മല്‍സരിക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അങ്ങനെയാണ്, ഗോപാലകൃഷ്ണന് സീറ്റു നല്‍കിയത്.

നിലവില്‍ ആറു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ബിജെപിയ്ക്കു കോര്‍പറേഷനിൽ ഉള്ളത്.കൂടുതല്‍ സീറ്റുകൾ ലക്ഷ്യമിട്ടാണ് പ്രമുഖ സംസ്ഥാന നേതാവിനെ തന്നെ കോർപറേഷൻ പിടിക്കാൻ ബിജെപി നിയോഗിച്ചത്.

ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News