കണ്ണൂരില്‍ പതിനഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫിന് സമ്പൂര്‍ണ ആധിപത്യം

കണ്ണൂരില്‍ പതിനഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫിന് സമ്പൂര്‍ണ ആധിപത്യം.ആന്തൂര്‍ നഗരസഭയും മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും ഉള്‍പ്പെടെ 14 തദ്ദേശ സ്ഥാപനകളില്‍ എല്‍ ഡി എഫ് മുഴുവന്‍ സീറ്റുകളിലും വിജയം നേടി.

വന്‍ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഇടത് തരംഗം ആഞ്ഞടിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ചുവപ്പ് കോട്ടകള്‍ കൂടുതല്‍ ചുവന്നു.വ്യാജ ആരോപണങ്ങള്‍ക്ക് ആന്തൂരിലെ ഇടത് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ആയില്ല.

പ്രതിപക്ഷമില്ലാതെ വീണ്ടും ആന്തൂര്‍ എല്‍ ഡി എഫ് ഭരിക്കും.ഇടത് ശക്തി കേന്ദ്രങ്ങളായ 11 പഞ്ചായത്തുകളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്കായില്ല.

മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായി,ചെറുതാഴം,ചിറ്റാരിപ്പറമ്പ,ഏഴോം, കതിരൂര്‍, കല്ല്യാശ്ശേരി, കാങ്കോല്‍ -ആലപ്പടമ്പ, കണ്ണപുരം, കരിവെള്ളൂര്‍ – പെരളം, പന്ന്യന്നൂര്‍ എരമം- കുറ്റൂര്‍ പഞ്ചായത്തുകള്‍ എല്‍ ഡി എഫ് തൂത്തുവാരി.

പാനൂര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളിലും മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.ഒരു സീറ്റ് മാത്രം നഷ്ടപ്പെട്ട ഏഴ് പഞ്ചായത്തുകളുമുണ്ട്.സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ തദ്ദേശ സ്ഥാപനങ്ങളില്‍ വന്‍ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News