പതിവ് പോലെ ട്രോളർമാരുടെ തെരഞ്ഞെടുപ്പ് കലാപരിപാടികൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല.ഏറ്റവുമധികം സോഷ്യൽ മീഡിയ ആഘോഷിച്ചത് ബി ഗോപാലകൃഷ്ണൻ,എസ് സുരേഷ് എന്നിവരുടെ പരാജയത്തെയാണ്.ഒപ്പം രമേശ് ചെന്നിത്തല,മുല്ലപ്പള്ളി ,കെ മുരളീധരൻ എന്നിവരെയും ട്രോളാൻ മറന്നില്ല.
ഞാൻ ഇനിയും തോറ്റിട്ടില്ല എന്ന ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയാണ് ഏറ്റവും അധികം ട്രോളുകൾ നേടിയെടുത്തത്.”അതെന്റെ ഡയലോഗ് ആണ് മിസ്റ്റർ” എന്ന ട്രംപിന്റെ ഡയലോഗാണ് ഏറ്റവുമധികം പങ്ക് വെച്ച ട്രോളിൽ ഒന്ന്.
“ഇദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല ..ആ ട്രമ്പിനു പോലും ഇപ്പോളും തോറ്റത് വിശ്വസിക്കാൻ പറ്റിയിട്ടില്ല !!
ആദ്യം ചാലക്കുടിയിൽ ലോകസഭാ സീറ്റിൽ മത്സരിച്ചു എട്ടു നിലയിൽ പൊട്ടി …
പിന്നെ തൃശൂർ നിയമസഭാ സീറ്റിൽ മത്സരിച്ചു എട്ടു നിലയിൽ പൊട്ടി ..
അവസാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥിരമായി ബിജെപി ജയിക്കുന്ന വാർഡിൽ മത്സരിച്ചു ..
700 വോട്ടു ലീഡ് ഉണ്ടാർന്ന വാർഡിൽ സ്വന്തം പാര്ട്ടിക്കാര് പോലും വോട്ടു ചെയ്യാതെ എട്ടു നിലയിൽ വീണ്ടും പൊട്ടി ..വോട്ടർമാർ സ്ഥിരമായി ഇദ്ദേഹം പങ്കെടുക്കുന്ന ചാനൽ ചർച്ച കാണാറുണ്ട് എന്നാണ് അനുമാനിക്കുന്നത് ..ബിജെപി നേതൃത്വം ഇനിയും ഇദ്ദേഹത്തെ ചാനലിലോട്ടു പറഞ്ഞയച്ചു ദ്രോഹിക്കരുത് !! See lessഎന്നാണ് മറ്റൊരു ട്രോൾ
കോൺഗ്രസിനെ രക്ഷിക്കാൻ മുരളീധരനെ വിളിക്കൂ എന്നാണ് മറ്റൊരു ട്രോൾ .ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിച്ച പോസ്റ്റർ ഉപയോഗിച്ചാണ് ട്രോൾ .
ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മണ്ഡലങ്ങളിൽ എ ൽ ഡി എഫ് വിജയിച്ചു എന്നത് ഒട്ടേറെ ട്രോളുകൾക്കിടയാക്കി
ഉമ്മൻചാണ്ടിയുടെ പഞ്ചായത്ത് ആയ പുതുപ്പള്ളി പഞ്ചായത്ത് LDF ഭരിക്കും.
പാല മുൻസിപ്പാലിറ്റി ചരിത്രത്തിൽ ആദ്യമായി LDF ഭരിക്കും.
ചെന്നിത്തലയുടെ വാർഡ് LDF ന്.
മുല്ലപ്പള്ളിയുടെ വാർഡ് LDF ന്.
.വി.മുരളീധരന്റെ വാർഡ് എൽഡിഎഫ് ന്
ലൈഫ് മിഷൻ വിവാദം ഉയർത്തിയ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി UDF ൽ നിന്ന് LDF നെ നാട്ടുകാർ ഏൽപ്പിച്ചു.
സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ പൊന്നാനി മുൻസിപ്പാലിറ്റിയിൽ LDF ന് ഉജ്ജ്വല വിജയം.
ബിജെപി വക്താവ് ഗോപാലകൃഷ്ണന്
തൃശൂർ കോർപ്പറേഷനിൽ തോൽവി.ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് എസ് .സുരേഷ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ തോൽവി
ബിജെപിയുടെ സിറ്റിങ് സീറ്റ് ആയിരുന്നു.ബിജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്‍ ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ തോറ്റു.
ഇതാണ് കേരളം
ഇതാണ് മലയാളിയുടെ പ്രബുദ്ധത.
ഇത്തരത്തിൽ എല്ലാവരെയും ട്രോളിയിട്ടുണ്ട് സോഷ്യൽ മീഡിയ
Get real time update about this post categories directly on your device, subscribe now.