തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎസ്പിക്ക് വൻ തിരിച്ചടി

പാർലമെന്ററി മോഹത്തിൽ യുഡിഎഫിലേക്ക് ചേക്കേറിയ ആർഎസ്പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. കൊല്ലം കോർപ്പറേഷനിൽ 11 സീറ്റിൽ മത്സരിച്ച ആർഎസ്പി മൂന്ന് സീറ്റിൽ ഒതുങി. പട്ടത്താനം ഉൾപ്പടെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച കൊല്ലം എം.പി തൽസ്ഥാനം രാജിവെച്ച് ഇടതുമുന്നണിയോട് ക്ഷമാപണം നടത്തണമെന്ന് കെ വരദരാജൻ ആവശ്യപ്പെട്ടു.

2010ൽ ഇടതുമുന്നണിയിൽ 116 സീറ്റിൽ മത്സരിച്ച ആർഎസ്പിക്ക് 49 സീറ്റുകളിൽ വിജയിക്കാനായി 2015ൽ യുഡിഎഫിൽ നിന്ന് 120 സീറ്റുകളിൽ മത്സരിച്ച ആർഎസ്പി 38 സീറ്റിലൊതുങി വീണ്ടും 5 വർഷം പിന്നിട്ടപ്പോൾ നഗരസഭകളിലും, കോർപ്പറേഷനിലും കോൺഗ്രസിനൊപ്പം ആർഎസ്പി തകർന്നടിഞ്ഞു.

പട്ടത്താനം ഉൾപ്പടെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ തൽസ്ഥാനം രാജിവെച്ച് ഇടതുമുന്നണിയോട് ക്ഷമാപണം നടത്തണമെന്ന് കെ വരദരാജൻ ആവശ്യപ്പെട്ടു.

എന്നാൽ സിപിഐഎമ്മിനെ പോലെ കോൺഗ്രസ് കേഡർ പാർട്ടി അല്ലെന്ന് തോൽവിയെകുറിച്ചുള്ള വിചിത്ര വാദമായി എഎ അസീസ് ഉന്നയിച്ചു.ഈ പരാജയം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് ആർഎസ്പിയുടെ നിലപാട്.

യുഡിഎഫിൽ എത്തിയ ശേഷം നഷ്ടകണക്കുകൾ എണ്ണാൻ മാത്രം വിധിക്കപ്പെട്ടവരായി മാറിയതിന്റെ അമർഷം യുഡിഎഫ് യോഗത്തിൽ ആർഎസ്പി പ്രകടിപ്പിച്ചേക്കും. കോൺഗ്രസിലെ തമ്മിലടിയും, ഗ്രൂപ് വഴക്കും ഐക്യജനാധിപത്യ മുന്നണിയെ തകർത്തെന്നാണ് ആർഎസ്പി അണികളുടെ ആക്ഷേപം.

ഇടതുമുന്നണിയിൽ ഉണ്ടായിരുന്നെങ്കിൽ മന്ത്രിയായി കൊടിവെച്ച കാറിൽ പറക്കേണ്ട എ എ അസീസിനാണ് മുന്നണി മാറിയതിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here