ഒഞ്ചിയം മേഖലയിൽ എൽഡിഎഫിന് മുന്നേറ്റം

ഒഞ്ചിയം മേഖലയിൽ എൽഡിഎഫിന് മുന്നേറ്റം. ഒഞ്ചിയം പഞ്ചായത്തിൽ 8 സീറ്റുകൾ നേടി എറ്റവും വലിയ ഒറ്റകക്ഷിയായി. ആര്‍എംപിയുടെ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. യുഡിഎഫിന്‍റെ കൂടെ ജനകീയ മുന്നണിയായി മൽസരിച്ച ആര്‍എംപി കഷ്ടിച്ച് വിജയിക്കുകയായിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുത്തു. ചോറോട് പഞ്ചായത്തിലും എൽഡിഎഫ് വിജയിച്ചു.

ഒഞ്ചിയം മേഖലയിൽ ആർഎംപിയും യുഡിഎഫും വെൽഫയർ പാർട്ടിയും ചേർന്ന ജനകീയമുന്നണിയോടായിരുന്നു എൽഡിഎഫ് മൽസരിച്ചത്. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പേരാട്ടം . നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും വാർഡുകൾ എല്‍ഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 17 വാർഡിൽ എട്ടും നേടി എൽഡിഎഫ് ഏറ്റവും വലിയഒറ്റക്കക്ഷിയായി.

ജനകീയ മുന്നണി കഷ്ടിച്ചാണ് വിജയിച്ചത്. ആര്‍എംപി 4 സീറ്റിലൊതുങ്ങി. 2010ൽ ആര്‍എംപി 9 സീറ്റിൽ ജയിച്ചിരുന്നു. 2015ൽ അത് ആറായി ചുരുങ്ങി. കഴിഞ്ഞ 10 വർഷമായി യുഡിഎഫ് ആര്‍എംപി സഖ്യത്തിന്റെ കയ്യിലുണ്ടായിരുന്ന വടകര ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫ് തിരിച്ചു പിടിച്ചു.

ഒഞ്ചിയം പഞ്ചായത്തിലെ 3 ബ്ലോക്ക് വാർഡുകളും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍ഡിഎഫ് നേടി.കോൺഗ്രസിനെ സമ്മർദ്ദത്തിലാഴ്ത്തി പിടിച്ച് വാങ്ങിയ കല്ലാമല ബ്ലോക്ക് ഡിവിഷനിലും പരാജയപ്പെട്ടത് ആര്‍എംപിക്ക് വലിയ ക്ഷീണമായി.

സി പി ഐ എം വിരുദ്ധ രഷ്ട്രീയം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആർഎംപിയെ അണികൾ കൈവിടുന്നു എന്നതിന്റെ സൂചനയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News