ശാസ്താംകോട്ട പള്ളിശ്ശേരിക്കലിൽ കോൺഗ്രസ്‌ പ്രവർത്തകര്‍ പിഡിപിയുടെ ആംബുലൻസ്‌ കത്തിച്ചു

കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കലിൽ പിഡിപിയുടെ ആംബുലൻസ്‌ കത്തിച്ചു. കോൺഗ്രസ്‌ പ്രവർത്തകരാണ് കത്തിച്ചതെന്ന് പിഡിപി ആരോപിച്ചു.രാത്രി 1 മണിക്കാണ് ആക്രമണം.

പിഡിപി പ്രവർത്തകനും ഡ്രൈവറുമായ നിജാസിന്റെ വീട്ടിൽ കിടന്ന ആമ്പുലൻസാണ് കത്തിച്ചത്.
ജനകീയ ആരോഗ്യ വേദിയുടെ സൗജന്യ ആമ്പുലൻസാണ് കോൺഗ്രസ് പ്രവർത്തകർ തീയിട്ടതെന്ന് പിഡിപി ആരോപിച്ചു.

ഇന്നലെ കോൺഗ്രസ് പിഡിപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് ആമ്പുലൻസിനു തീയിട്ടത്.പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here