ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത് തിളക്കമാര്‍ന്ന വിജയം: എം എ ബേബി

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച കേരളീയർക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറ്യോ അംഗം എംഎ ബേബി.

തിളക്കമാർന്ന വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയതെന്നും നാലുപാടും നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആക്രമണം നേരിട്ട കാലത്ത് നേടിയ വിജയം എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച കേരളീയർക്ക് എൻറെ അഭിവാദ്യങ്ങൾ. തിളക്കമാർന്ന വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത്.

പതിനാല് ജില്ലാ പഞ്ചായത്തുകളിൽ പതിനൊന്നിലും ആറ് നഗര കോർപ്പറേഷനുകളിൽ അഞ്ചിലും വിജയം നേടിയ എൽഡിഎഫ് ബഹുഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും വിജയിച്ചു.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ .ഡി .എഫ് .സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളിൽ കേരളത്തിലെ ജനങ്ങൾ ഔപചാരികമായി സമ്മതി രേഖപ്പെടുത്തിയിരിക്കുകയാണ്.

നാലുപാടും നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആക്രമണം നേരിട്ട കാലത്ത് നേടിയ വിജയം എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. യുഡിഎഫും ബിജെപിയും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും തികച്ചും അധാർമികമായ ആക്രമണമാണ് ഇടതുപക്ഷത്തിന് നേരെ നടത്തിയത്.

അതിനെക്കാളുപരി, ഇന്ത്യൻ ഫാഷിസ്റ്റ് ശക്തികൾ നമ്മുടെ ജനാധിപത്യത്തിനു നേരെ വെല്ലുവിളി ഉയർത്തുന്ന ഈ ഘട്ടത്തിൽ ഈ വിജയം വലിയൊരു രാഷ്ട്രീയ വിജയം കൂടിയാണ്. ജാതി-മത ഭേദമില്ലാതെ എല്ലാ ജനാധിപത്യവാദികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒപ്പം നിന്നതാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് പ്രദേശവ്യത്യാസം ഇല്ലാതെ കേരളമാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചത്.

ഈ വിജയത്തിനായി വോട്ട് ചെയ്ത ജനങ്ങളെയും അതിനായി പ്രവർത്തിച്ച പ്രവർത്തകരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു, അഭിവാദ്യം ചെയ്യുന്നു!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച…

Posted by M A Baby on Wednesday, 16 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here