തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വി; നേതൃത്വം ആത്മപരിശോധനക്ക് തയ്യാറാവണമെന്ന് എം കെ രാഘവന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയെ സംബന്ധിച്ച് നേതൃത്വം ആത്മപരിശോധനക്ക് തയ്യാറാവണമെന്ന് എം കെ രാഘവന്‍ എംപി.
കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം ഈ തിരഞ്ഞെടുപ്പിന്‍റെ പരാജയത്തിന്‍റെ ഘടകങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയേക്കാളേറെ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരില്‍ അപ്രസക്തരായ വ്യക്തികള്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ താഴെത്തട്ടില്‍ സാധാരണക്കാരായ കോണ്‍ഗ്രസ് അനുഭാവികളെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയെ സംബന്ധിച്ച് നേതൃത്വം ആത്മപരിശോധനക്ക് തയ്യാറാവണം.ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് ബിജെപിയു എല്‍.ഡി.എഫും നേതൃത്വം കൊടുത്തു എന്നത് മതേതര കേരളത്തിന് ഏല്‍പ്പിച്ച മാറാത്ത മുറിപ്പാടായി അവശേഷിക്കും. കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം ഈ തിരഞ്ഞെടുപ്പിന്‍റെ പരാജയത്തിന്‍റെ ഘടകങ്ങളില്‍ ഒന്നാണ്.

സംഘടനയേക്കാളേറെ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരില്‍ അപ്രസക്തരായ വ്യക്തികള്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ താഴെത്തട്ടില്‍ സാധാരണക്കാരായ കോണ്‍ഗ്രസ് അനുഭാവികളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിൽ അര്‍ഹതപ്പെട്ടെ പ്രവര്‍ത്തകരെ തഴഞ്ഞത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ പോലും സാരമായി ബാധിച്ചു.

കേവലം നിഷിപ്ത താത്പര്യങ്ങളുടെയും പേരില്‍ ഭാരവാഹികളായവര്‍ എന്ത് സേവനമാണ് കാഴ്ചവെച്ചതെന്ന് പരിശോധിക്കാന്‍ നേതൃത്വം ഇനിയെങ്കിലും തയ്യാറാവണം. അണികളുടെയും ജനങ്ങളുടെയും അംഗീകാരമുള്ള നേതൃത്വത്തെ കണ്ടെത്തിയാല്‍ മാത്രമേ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ആത്മ പരിശോധനക്കും, സംഘടനയുടെ അഴിച്ചുപണിക്കും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം എന്നും എം കെ രാഘവന്‍ എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here