അനിൽ അക്കരയുടെ സ്വന്തം പഞ്ചായത്തായ അടാട്ട് എല്‍ഡിഎഫിന്

ലൈഫ് മിഷൻ ഫ്ലാറ്റിൽ രാഷ്ട്രീയ വിവാദമുണ്ടാക്കി വീട് ലഭിക്കേണ്ടവരെ പെരുവഴിയിൽ ആക്കിയ അനിൽ അക്കരഎംഎല്‍എ യ്ക്കും കൊണ്ഗ്രസിനും കനത്ത തിരിച്ചടി നൽകുന്നതായി ജനവിധി. ഫ്ലാറ്റ് വിവാദം ഏറെ ചർച്ചയായ തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭയിൽ LDF ഭരണം നിലനിർത്തിയപ്പോൾ അനിൽ അക്കരയുടെ സ്വന്തം പഞ്ചായത്തായ അടാട്ട് 20 വർഷത്തിന് ശേഷം LDF പിടിച്ചെടുത്തു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ വിവാദമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ അനിൽ അക്കര MLAയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് നടത്തിയ ശ്രമങ്ങളെ ജനം പൂർണ്ണമായി തള്ളി കളഞ്ഞത്തിന്റെ തെളിവായി വടക്കാഞ്ചേരി നഗരസഭയിലേലും അടാട്ട് ഗ്രാമ പഞ്ചായത്തിലെയും ജനവിധി. 41 സീറ്റുകളിൽ 21 ലും വിജയിച്ചാണ് വടക്കാഞ്ചേരിയിൽ എൽഡിഎഫ് ഭരണതുടർച്ച നേടിയത്.

20 വർഷമായി കൊണ്ഗ്രസിന്റെ ഉറച്ച പഞ്ചായത്തും അനിൽ അക്കര എംഎല്‍എ പ്രസിഡന്റുമായിരുന്ന അടാട്ട് പഞ്ചായത്ത് പിടിച്ചെടുക്കാനായത് LDF ന് ചരിത്ര നേട്ടമായി.കോണ്ഗ്രസിന്റെ കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ കോണ്ഗ്രസിന്റെ 2 പഞ്ചായത്ത് പ്രസിഡന്റുമാരും അടാട്ട് തോറ്റു.അനിൽ അക്കര MLA യുടെ വീട് ഉൾപ്പെടുന്ന വാർഡിൽ ബിജെപി യാണ് ജയിച്ചത്.

ലൈഫ് ഫ്ലാറ്റ് വിവാദം സംസ്ഥാനത്താകെ UDF പ്രചാരണ വിഷയമാക്കിയിരുന്നു.എന്നാൽ ലൈഫ് വോട്ടായില്ലെന്ന് മാത്രമല്ല ആർഹതപ്പെട്ടവരുടെ വീടുകൾ മുടക്കിയതും അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചു വിടുമെന്ന് പരസ്യമായി പ്രസ്താവന നടത്തിയതും യുഡിഎഫിന് തിരിച്ചടിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News