
നാടെങ്ങും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ തിരത്തല്ലലിൽ ആണ്.എങ്ങും സന്തോഷത്തിന്റെയും വിജയത്തിന്റെയും മുദ്രാവാക്യവിളികൾ കേൾക്കാം .സോഷ്യൽ മീഡിയ നിറയെ പല തരത്തിലുള്ള ആഘോഷങ്ങൾ കണ്ടു.
കുട്ടനാട്ടിലെ ബോട്ടിലെ വിജയാഹ്ദളാദവും ,ചെമ്പകപ്പൂ മേനിയാണ് എന്ന ഗാനത്തിനൊപ്പമുള്ള നൃത്തവും ,നൂറു വയസുള്ള അമ്മൂമ്മയുടെ മുദ്രാവാക്യവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ കവിതപോലെ മുദ്രാവാക്യം വിളികൾ ഒഴുകുകയാണ് .തിരുനെല്ലിയിൽ നിന്നുള്ള ആഹ്ളാദ പ്രകടനമാണ് അത്.അവിടെ 17 ൽ 17 നും ഇടതിനാണ് പ്രതിപക്ഷമില്ല.കവിത പോലെ സുന്ദരമായ ഈ മുദ്രാവാക്യം പണിയഭാഷയിലാണ്.
പണിയ ഭാഷയിലാണെങ്കിലും താളത്തിൽ ഈണത്തിൽ അവർ പാടി പറയുന്നത് താമരയും മോദിയും വേണ്ട ,ഞങ്ങളുടെ അരിവാൾ മതിയെന്നാണ്.ഒരു ഭാഷയും വേണ്ട അത് മനസിലാക്കാൻ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here