തൃശൂർ കോർപ്പറേഷൻ എല്‍ഡിഎഫ് ഭരിക്കും

തൃശൂർ കോർപ്പറേഷൻ എല്‍ഡിഎഫ് ഭരിക്കും. കോണ്ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ വർഗീസ് എല്‍ഡിഎഫിനെ പിന്തുണയ്ക്കും. ഇതോടെ തൃശൂർ കോർപ്പറേഷൻ ഭരണത്തിലെ അനിശ്ചിതത്വം നീങ്ങി.

കോണ്ഗ്രസ് നേതൃത്വം തന്നെ ചതിച്ചതെന്നും കോണ്ഗ്രസിനെ വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നും എം.കെ വർഗീസ് പറഞ്ഞു.എം കെ വർഗീസിന്റെ പിന്തുണ സ്വീകരിക്കുന്നതായും മാന്യമായ രീതിയിൽ എം.കെവർഗീസിനെ എൽ ഡി എഫ് പരിഗണിക്കുമെന്നും സിപിഐഎം.

എല്‍ഡിഎഫിന് 24 സീറ്റും യുഡിഎഫിന് 23 സീറ്റും എന്‍ഡിഎ ക്ക് 6 സീറ്റുമാണ് തൃശൂർ കോർപ്പറേഷനിലെ വിവിധ കക്ഷിളുടെ സീറ്റുകൾ.ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി.ഇതോടെയാണ് നെട്ടിശ്ശേരിയിൽ നിന്ന് ജയിച്ച കോണ്ഗ്രസ് വിമതൻ എം.കെ വർഗീസിന്റെ നിലപാട് നിർണായകമായത്.തന്റെ പിന്തുണ LDF നാണെന്ന് വർഗീസ് വ്യക്തമാക്കിയതോടെ കോർപ്പറേഷനിൽ LDF ന്റെ തുടർ ഭരണം ഉറപ്പായി.

കോണ്ഗ്രസ് നേതൃത്വം തന്നെ ചതിച്ചെന്നും വിശ്വസിക്കാൻ കൊള്ളാത്തവരാണ് കോണ്ഗ്രസ് നേതാക്കൾ എന്നും വർഗീസ് പറഞ്ഞു.UDF ൽ വിശ്വാസം ഇല്ലെന്നും എന്നാൽ LDF ൽ വിശ്വാസം ഉണ്ടെന്നും തൃശൂർ കോർപ്പറേഷനിലും സംസ്ഥാനത്തും LDF തുടർ ഭരണം ഉണ്ടാകുമെന്നും വർഗീസ് വ്യക്തമാക്കി.

എം കെ വർഗീസിന്റെ പിന്തുണ സ്വീകരിക്കുന്നതായും മാന്യമായ രീതിയിൽ എം.കെവർഗീസിനെ എൽ ഡി എഫ് പരിഗണിക്കുമെന്നും CPIM തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസും വ്യക്തമാക്കി.

LDF സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് LDF നെ പിന്തുണയ്ക്കാൻ വർഗീസ് തീരുമാനിച്ചത്. എം.കെ വർഗീസിന്റെ പിന്തുണ ഉറപ്പാക്കിയതോടെ പുല്ലേഴി ഡിവിഷനിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിധി അപ്രസക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News