കൊച്ചി കോര്‍പ്പറേഷന്‍ പരാജയം സ്ഥാനാര്‍ത്ഥിത്വത്തിലുണ്ടായ അപാകത മൂലമെന്ന് അജയ് തറയില്‍; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തോടെ കൊച്ചി ഡിസിസിയും പൊട്ടിത്തെറി. പരാജയം സ്ഥാനാര്‍ത്ഥിത്വത്തിലുണ്ടായ അപാകത മൂലമെന്ന് അജയ് തറയില്‍ പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥികളായത് അഴിമതിക്കാരും ക്രിമിനല്‍ പശ്ചാത്തലമുളളവരും. സ്ഥാനാര്‍ത്ഥി നിര്‍ണയ കമ്മിറ്റി കറക്കുകമ്മിറ്റിയായി മാറിയിരുന്നെന്നും അജയ് തറയില്‍ പറഞ്ഞു. ഇഷ്ടക്കാര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം യഥേഷ്ടം പങ്കിട്ട് നല്‍കിയെന്നും ആരോപണം.

പരാജയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. നടപടി ആവശ്യപ്പെട്ട് അജയ് തറയില്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News