ങ്ങക്കെന്താ അവര് ഇള്ളോളം സര്‍ജറി ചെയ്താ? ആയുര്‍വേദ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്താലെന്തെന്ന ചോദ്യത്തിന് മറുപടിയുമായി ഡോ. സുല്‍ഫി നൂഹ്

ങ്ങക്കെന്താ അവര് ഇള്ളോളം സര്‍ജറി ചെയ്താ?
ആയുര്‍വേദ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്താല്‍ ആധുനിക അപ്പൊത്തിരി ക്കാര്‍ക്ക് എന്തെന്ന് ചിലരുടെ ചോദ്യത്തിന് മറുപടിയുമായി ഡോ. സുല്‍ഫി നൂഹ്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ങ്ങക്കെന്താ അപ്പോത്തിക്കിരി ‘?
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ങ്ങക്കെന്താ അവര് ഇള്ളോളം സര്‍ജറി ചെയ്താ?
ആയുര്‍വേദ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്താല്‍ ആധുനിക അപ്പൊത്തിരി ക്കാര്‍ക്ക് എന്തെന്ന് ചിലരുടെ ചോദ്യം
വളരെ പേഴ്‌സണല്‍ ആയിട്ട് പറയുകയാണെങ്കില്‍
ഞങ്ങള്‍ക്കൊരു ചുക്കുമില്ല.
അഹങ്കാരമാണെന്ന് തോന്നണ്ട .
ഒട്ടുംതന്നെ തള്ളലുമില്ല.
ഇതുതന്നെയായിരിക്കും എന്റെ ജനറേഷനിലിള്ള സര്‍ജന്‍മാരുടെയും, അതിനുമുന്‍പുള്ള സര്‍ജന്‍മാരുടെയും , തൊട്ടുതാഴെയുള്ള ജനറേഷനിലെ സര്‍ജന്‍ മാരുടെയും ചിന്ത.
അപ്പൊ പിന്നെ അവര് ഇള്ളോളം സര്‍ജറി ചെയ്താല്‍ ങ്ങക്ക് എന്താ എന്ന ചോദ്യം പ്രസക്തിയുള്ളത് തന്നെ.
ഞങ്ങള്‍ക്കൊരു ചുക്കുമില്ലെന്ന് തോന്നുന്നതിന് കാരണം വളരെ വ്യക്തം.
ഞങ്ങള്‍ ചെയ്യുന്ന ഓപ്പറേഷന്‍നോക്കെ ആയുര്‍വേദക്കാര്‍ ചെയ്ത് ജോലി ഇല്ലാ താകുമെന്ന പേടിയോന്നുമില്ല തന്നെ!
അതിന് ഇമ്മിണി പുളിക്കുമെന്ന് പറയേണ്ടിവരും.
ഈ ആത്മവിശ്വാസം ഇപ്പോഴുള്ള മിക്കവാറും എല്ലാ ഡോക്ടര്‍മാരും പറയുക തന്നെ ചെയ്യും.
അപ്പൊ പിന്നെ ങ്ങക്കെന്താ അവര്‍ ഇള്ളോളം സര്‍ജറി ചെയ്താല്‍.
കോവിഡ്-19 വന്നപ്പോഴും മറ്റു പല രോഗങ്ങള്‍ വന്നപ്പോഴും ആധുനിക വൈദ്യശാസ്ത്രം ചില ശാസ്ത്ര സത്യങ്ങള്‍ പറഞ്ഞിരുന്നു.
ചിലതൊക്കെ ചിലര്‍ ഉള്‍ക്കൊണ്ടു.
ഇങ്ങനെ ശാസ്ത്രം അഥവാ സത്യം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്
അതുപോലെ ഈ മിക്‌സൊപതിയെ കുറിച്ചും ഞങ്ങള്‍ അങ്ങനെ തന്നെ പറയും
ചുക്കുമില്ല എന്ന കാര്യം വിളിച്ചു പറയുമ്പോഴും ചില കാരണങ്ങള്‍ കേന്ദ്ര ആയുര്‍വേദ കൗണ്‌സിലിനോട് ഇവിടത്തെ പൊതുജനങ്ങള്‍ക്ക് വേണ്ടി പറയാതെ വയ്യ.
അത്
കടമയാണ്
ബാധ്യതയാണ്
കാരണം 1
ആയുര്‍വേദത്തിന് എതിരല്ലെന്ന് അടിവരയിട്ട് പറയുന്നു.
ആയുര്‍വേദത്തെ ആയുഷ് വിഭാഗത്തില്‍ നിന്നും മാറ്റി പ്രത്യേക പരിഗണന കൊടുത്ത് ശുദ്ധമായ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കണം.
ആധുനിക വൈദ്യശാസ്ത്രവുമായി കെട്ടി ചേര്‍ക്കുന്നതിനു പകരം ആയുര്‍വേദത്തില്‍ ഗവേഷണങ്ങള്‍ നടത്തി കൂടുതല്‍ തെളിവുകള്‍ സംഭരിച്ച് വളര്‍ത്തിയെടുക്കണം.
ആയുഷിലെ മറ്റ് വിഭാഗങ്ങളുമായി നോക്കുമ്പോള്‍ ആയുര്‍വേദം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു .അവിടെ കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാവുകയും വേണം
അതിനുള്ള അവസരമൊരുക്കുകയാണ് ശുദ്ധമായ ആയുര്‍വേദം വളര്‍ത്തുവാന്‍ ചെയ്യണ്ടത്
ഇതിനുപകരം ശുശ്രുതന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ്
തീയിലിട്ട് ചൂടാക്കിയ പൊള്ളുന്ന കത്തികൊണ്ട് വെട്ടിമുറിച്ച്, വാഴ നാരു കൊണ്ടു കൂട്ടി തച്ച് ,വേദന കൊണ്ട് കൂകി വിളിക്കാതിരിക്കാന്‍ വാ പൊത്തി പിടിച്ച് ഇറച്ചി വെട്ട് പോലെ ചെയ്തിരുന്ന ശസ്ത്രക്രിയ വീണ്ടും ആവര്‍ത്തിക്കണമെന്ന് പറഞ്ഞാല്‍ മാനവികതയോടുള്ള വെല്ലുവിളി തന്നെയെന്ന് കേന്ദ്ര ആയുര്‍വേദ കൗണ്‌സില്‍ മനസ്സിലാക്കണം
കാരണം 2
അടിസ്ഥാന വിദ്യാഭ്യാസമായ മനുഷ്യന്റെ ശരീരഘടനയെ കുറിച്ചുള്ള പഠനം പരിപൂര്‍ണ്ണമായി നടത്താതെ ആയുര്‍വേദ സര്‍ജറി ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ജീവനുകളുടെ വില നല്‍കേണ്ടി വന്നേക്കാമെന്നും കേന്ദ്ര ആയുര്‍വേദ കൗണ്‌സില്‍ അറിയണം
കാരണം 3.
അനാട്ടമിയിലെ പഠനം അവിടെ നില്‍ക്കട്ടെ. അത് കഴിഞ്ഞും പോസ്റ്റുമോര്‍ട്ടം കാണുന്നുണ്ടോ ?ഇല്ല. പിന്നീട് സര്‍ജറി ചെയ്യുന്ന ഓപ്പറേഷന്‍ തിയേറ്ററിടുത്ത്
പോകുന്നുണ്ടോ?അതുമില്ല! .
വായിച്ചു പഠിച്ച് ഓപ്പറേഷന്‍ ചെയ്യാം എന്നാണ് ധാരണയെങ്കില്‍ തെറ്റിപ്പോയി.
അതിന് അടിസ്ഥാന വിദ്യാഭ്യാസവും അതിന്മേലുള്ള നിരന്തരമായ പരിശീലനവും ഓരോ ദിവസവും വരുന്ന വ്യതിയാനങ്ങളെ കുറിച്ചുള്ള പുതിയ അറിവും വേണം..
അതില്ലാതെ ഓപ്പറേഷന്‍ ചെയ്താല്‍ രോഗിയുടെ അവസ്ഥയെന്താകുമെന്ന് പറയാന്‍ വയ്യ .എല്ലാം പഠിച്ച് പതിനഞ്ചു കൊല്ലത്തോളം പരിശീലനവും കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്ക് പോലും തെറ്റുകള്‍ പറ്റുന്നു.
ഇതൊക്കെ കേന്ദ്ര ആയുര്‍വേദ കൗണ്‌സില്‍ ഓര്‍ത്താല്‍ നന്ന്.
കാരണം 4
അപ്പോ അനസ്തീഷ്യ
അനസ്തീഷ്യയെ കുറിച്ചൊന്നും പഠിക്കുന്നില്ലെങ്കിലും അനസ്തീഷ്യ ഇല്ലാതെ ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയുമെന്ന് ധരിക്കുന്നുണ്ട് എന്നുള്ളതാണ് അത്ഭുതകരം.
കാരണം 5
രോഗാണുവിനെ വിശ്വസിക്കുന്നില്ല !പിന്നെ എങ്ങനെ ആന്റിബയോട്ടിക്കുകളില്‍ വിശ്വസിക്കും.ഓപ്പറേഷന്‍ ചെയ്തവര്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കാതെ മുറിവുകള്‍ പഴുത്തു പോകട്ടെ എന്നാണൊ സി സി ഐ എം ആഗ്രഹിക്കുന്നത്?
കാരണം 6
ഓപ്പറേഷന്‍ ചെയ്താല്‍ മാത്രം പോരാ അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷന്‍സ് എന്തെങ്കിലും ഉണ്ടെങ്കില്‍ അതും പരിഹരിക്കാനുള്ള പരിശീലനവും അറിവും ഓപ്പറേഷന്‍ ചെയ്യുന്ന സര്‍ജന് ഉണ്ടാകണം.
അതില്ലെങ്കില്‍ ഈ കോംപ്ലിക്കേഷന്‍സ് മാത്രം ചികിത്സിക്കുവാന്‍ ധാരാളം ആധുനിക വൈദ്യശാസ്ത്ര സര്‍ജന്‍മാരുടെ ആവശ്യം വരും.
കാരണം 7
ചെറുതും വലുതും ഓപ്പറേഷനുകള്‍ക്ക് വ്യതിയാനം ഇല്ലതന്നെ.
മേജര്‍ എന്നും മൈനര്‍ എന്നുമില്ലാതെ ഏതിനും എപ്പോഴും മരണം വരെ സംഭവിക്കാമെന്നുള്ളതാണ് സത്യം.
കാരണം 8
ആധുനിക വൈദ്യശാസ്ത്രത്തിലും ആയുര്‍വേദത്തിലുമുള്ള നല്ല ഗുണങ്ങള്‍ കൂട്ടിക്കലര്‍ത്തി പുതിയ ചികിത്സ ഉണ്ടാക്കാം എന്നുള്ള വാദം ലോകത്തൊരിടത്തും നടപ്പിലാക്കിയിട്ടില്ല .ചിന്തിച്ചിട്ടുപോലുമില്ല.
അങ്ങനെ വരുന്ന പുതിയ സങ്കര വൈദൃം ഒന്നിനും കൊള്ളാത്തതാകും .
കാരണം 9
ശസ്ത്രക്രിയ കൂട്ടായ്മയാണ്.അതില്‍ ലാബ് പരോശോധന ,ഫിസിഷ്യന്‍ പീടിയാട്രിഷ്യന്‍,ഹൃദ്രോഗ വിദഗ്ദന്‍ ,പതോളോജിസ്‌റ് , ഇന്റന്‍സിവിസ്‌റ് തുടങ്ങി നിരവധി ഡോക്ടര്‍മാര്‍ ,ഐ സി യു മുതല്‍ വെന്റിലേറ്റര്‍ വരെ നിരവധി സംവിധാ നങ്ങള്‍ അവശ്യം.
കാരണം 10
അവസാനത്തെ കാരണം ഇതല്ല . അവസാനത്തേതായി വരാന്‍ പാടില്ലാത്തതാണ്,എങ്കിലും .
എംബിബിഎസ് എന്‍ട്രന്‍സ് 720ല്‍ 650 മേളില്‍ സ്‌കോര്‍ വാങ്ങിയാല്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു എംബിബിഎസ് സീറ്റ് ഒപ്പിക്കാന്‍ കഴിയുകയുള്ളൂ.
അതിന് കുറഞ്ഞത് എല്‍കെജി മുതല്‍ പഠിക്കണം.
അപ്പോള്‍ പിന്നെ മറ്റ് കോഴ്‌സുകള്‍ക്ക് പോകുന്നവരില്‍ പലരും 720 ല്‍ ഇരുന്നൂറിനടുത്ത് മാര്‍ക്ക് കിട്ടുന്നവരാണ്. അപ്പൊ അവരൊയോക്കെ പിന്‍വാതിലിലൂടെ ആധുനിക വൈദ്യക്കാരാക്കാന്‍ ശ്രമിക്കുന്നത് കൊടിയ അനീതി തന്നെയാണ്.
അപ്പൊ പ്രിയ സി സി ഐ എം (ഞാനിപ്പോ ഇതിനെ തത്ക്കാലം ആയുര്‍വേദ കൗണ്‌സില്‍ എന്നു വിളിപ്പേരിട്ടു)
ഇതൊക്കെ ചില കാരണങ്ങള്‍ മാത്രം
ഇങ്ങനെ ചെയ്താല്‍ പതിനഞ്ച് കൊല്ലം കഴിയുമ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിനും ആയുര്‍വേദത്തിനും തനിമ നഷ്ടപ്പെട്ട് പുതിയ നപുസ്മുക സങ്കര വൈദ്യമുണ്ടാകും, ഉറപ്പ്.
അതുമൂലം കൊടിയ നഷ്ടമുണ്ടാകുന്നത് ഭാരതത്തിലെ ,കേരളത്തിലെ ജനങ്ങള്‍ക്ക്.
ഡോക്ടര്‍മാരുടെ ക്ഷാമം ബീഹാറിലും ഉത്തര്‍പ്രദേശിലും ഉള്ളതിന് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗം ഇതല്ല തന്നെ
ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ഡോക്ടര്‍മാരാണ് ഓരോ കൊല്ലവും പുറത്തിറങ്ങുന്നത്.
പത്തുകൊല്ലം മുമ്പ് അങ്ങനെയല്ല താനും.
പതിനായിരത്തില്‍ താഴെ സീറ്റുകളില്‍ നിന്നും ഒരു ലക്ഷത്തിലേക്ക് കുത്തനെ ഉയര്‍ന്ന എംബിബിഎസ് സീറ്റുകള്‍ ഉള്ളതിനാല്‍ തന്നെ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം എന്ന വാദം തീരുവാന്‍ ഇനി ഏതാനും വിരലിലെണ്ണാവുന്ന കൊല്ലങ്ങള്‍ മാത്രം ബാക്കി.
അതുകൊണ്ടുതന്നെ രണ്ടാംകിട സര്‍ജന്‍മാരെ നിര്‍മ്മിച്ച് അവരെ ഗ്രാമങ്ങളില്‍ ചികിത്സയ്ക്ക് വിടാം എന്നു പറയുന്നത് പാവപ്പെട്ടവര്‍ക്ക് രണ്ടാംകിട ചികിത്സ മതിയെന്ന വികലമായ നയത്തിന്റെ ഭാഗം.
അപ്പോ പറഞ്ഞു വന്നത് .
ആധുനിക അപ്പോത്തിക്കിരികള്‍ക്കു മാത്രമായി ഒരു ചുക്കുമില്ല .
ആകെ നഷ്ടം 15 കൊല്ലം കഴിയുമ്പോള്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കിട്ടിയിരുന്ന മതിപ്പും ബഹുമാനവും, ഇല്ലാതാകും ഈ മിക്‌സൊപതി പഠിച്ചാല്‍ .
നഷ്ടം ഭാരതത്തിന് മൊത്തത്തില്‍.
ഡോ സുല്‍ഫി നൂഹു

“ങ്ങക്കെന്താ അപ്പോത്തിക്കിരി “❓
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ങ്ങക്കെന്താ അവര് ഇള്ളോളം സർജറി ചെയ്താ?…

Posted by Drsulphi Noohu on Sunday, 13 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News