ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തുപിടിച്ച് ഇടതുസര്‍ക്കാര്‍

ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തുപിടിച്ച് ഇടതുസര്‍ക്കാര്‍. സമൂഹത്തില്‍ അശരണരായി കഴിയുന്നവര്‍ക്കായി പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹത്തില്‍ അശരണരായി കഴിയുന്ന ആരും സംരക്ഷിക്കാനില്ലാതെ, അഭയസ്ഥാനമില്ലാതെ ജീവിക്കുന്ന വിധവകള്‍ക്ക് അഭയവും ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അഭയകിരണം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നല്‍കുന്നത്.

നിലവിലെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 2020-21 വര്‍ഷം ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കള്‍ക്കായി അടുത്തിടെ 99 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കിയിരുന്നു. ഈ പദ്ധതിയ്ക്ക് 1.42 ലക്ഷം രൂപയുടെ ഭരണാനുമതി കൂടി നല്‍കി.

നേരത്തെ ധനസഹായം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ 4 ഗുണഭോക്താക്കള്‍ക്കും ആലപ്പുഴ ജില്ലയിലെ 26 ഗുണഭോക്താക്കള്‍ക്കുമായാണ് ഈ തുക അനുവദിച്ചത്. ഇതോടെ അഭയകിരണം പദ്ധതിയുടെ 930 ഗുണഭോക്താക്കള്‍ക്കായി ഈ വര്‍ഷം 1.42 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്.

സമൂഹത്തില്‍ അശരണരായി കഴിയുന്ന ആരും സംരക്ഷിക്കാനില്ലാതെ, അഭയസ്ഥാനമില്ലാതെ ജീവിക്കുന്ന വിധവകള്‍ക്ക് അഭയവും ചുറ്റുപാടും…

Posted by K K Shailaja Teacher on Thursday, 17 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News